Random Post

രോഗം ശമിക്കാൻ



" विपक्षशीलनात्पूर्वः कर्मजः कर्मसङ्क्षयात्।
गच्छत्युभयजन्मा तु दोषकर्मक्षयात्क्षयम्॥"५९
( अ हृ सू दोषभेदीयम् )

पूर्व: विपक्षशीलनात् कर्मजःकर्मसङ्क्षयात्
उभयजन्मा तु दोषकर्मक्षयात् क्षयम् गच्छति ।

"വിപക്ഷശീലനാത്പൂർവഃ 
കർമ്മജഃ കർമ്മ സംക്ഷയാത്
ഗച്ഛത്യുഭയജന്മാ തു ദോഷകർമ്മക്ഷയാത്ക്ഷയം."

അപഥ്യങ്ങളായ കാരണങ്ങളാൽ
ഉണ്ടായ രോഗം അപഥ്യങ്ങൾ
ഉപേക്ഷിച്ച് പഥ്യങ്ങളായ ഔഷധ 
ആഹാര വിഹാരങ്ങളെ ശീലിച്ചാൽ 
ശമിക്കുന്നു. കർമ്മജങ്ങളായ രോഗം പാപക്ഷയം നിമിത്തം ശമിക്കുന്നു . ദോഷകർമ്മജ രോഗമാകട്ടെ ദോഷ
ക്ഷയകരമായ ചികിത്സയിലൂടെയും 
പാപകർമ്മത്തിന് വിധിച്ചിട്ടുള്ള പ്രായ
ശ്ചിത്തകർമ്മത്താലും ശമിക്കുന്നു.



" द्विधा स्वपरतन्त्रत्वाद्व्याधयोऽन्त्याः पुनर्द्विधा।
पूर्वजाः पुर्वरूपाख्या, जाताः पश्चादुपद्रवाः॥"६०
( अ हृ सू दोषभेदीयम् )

स्वपरतन्त्रत्वात् व्याधयः द्विधा ।अन्त्य: पुनः 
द्विधा , पूर्वजाः पुर्वरूपाख्या पश्चात् जाताः 
उपद्रवाः।

" ദ്വിധാ സ്വപരതന്ത്രത്വാത്
വ്യാധയോന്ത്യാ: പുനർദ്വിധാ 
പൂർവജാഃ പൂർവരൂപാഖ്യാ, 
ജാതാഃ പശ്ചാദുപദ്രവാഃ "

ദോഷജങ്ങളായിട്ടും കർമ്മജങ്ങളാ
യിട്ടും ദോഷകർമ്മജങ്ങളായിട്ടുമിരി
ക്കുന്ന വ്യാധികൾ സ്വതന്ത്രങ്ങൾ 
എന്നും പരതന്ത്രങ്ങൾ എന്നും രണ്ടു 
വിധം . അതിൽ പരതന്ത്രങ്ങളായ 
വ്യാധികൾ രണ്ട് വിധത്തിലുണ്ട്. രോഗവ്യക്തിക്ക് മുമ്പുണ്ടായവയെ
പൂർവ്വരൂപങ്ങൾ എന്നും രോഗവ്യ
ക്തിക്ക് ശേഷമുണ്ടാവയെഉപദ്രവ
ങ്ങൾ എന്നും പറയുന്നു.




" तेषां प्रधानप्रशमे प्रशमोऽशाम्यतस्तथा॥६२
पश्चाच्चिकित्सेत्तूर्णं वा बलवन्तमुपद्रवम्।
व्याधिक्लिष्टशरीरस्य पीडाकरतरो हि सः॥"६३
( एवअ हृ सू दोषभेदीयम् )

 प्रधानप्रशमे ( सति ) प्रशम: तथा
अशाम्यत: पश्चात् चिकित्सेत् बलवन्तं
उपद्रवम् तूर्णं वा हि व्याधिक्लिष्टशरीरस्य
सः पीडाकरतर: ।

" തേഷാം പ്രധാനപ്രശമേ
പ്രശമോശാമ്യതസ്തഥാ
പശ്ചാച്ചികിത്സേത്തൂർണം 
വാ ബലവന്തമുപദ്രവം 
വ്യാധിക്ലിഷ്ടശരീരസ്യ 
പീഡാകരതരോ ഹി സഃ "

പരതന്ത്രരോഗങ്ങൾക്ക് പ്രധാന
മായും സ്വതന്ത്രരോഗം ശമിക്കു
മ്പോൾ തന്നെ ശമനമുണ്ടാകും.
മേൽ പറഞ്ഞ പോലെ ശമിക്കാ
തിരുന്നാൽ അതുകൾക്ക് ചികി
ത്സ പിന്നെ ചെയ്യുകയും വേണം.
ഉപദ്രവരോഗം സ്വതന്ത്രരോഗ
ത്തേക്കാൾ ബലമുള്ളതായിരു
ന്നാൽ അതിനെ ഉടനെ ശമിപ്പി
ക്കണം. എന്തെന്നാൽ സ്വതന്ത്ര
രോഗത്താൽ ക്ലിഷ്ടമായ ശരീര
ത്തോട് കൂടിയ രോഗിക്ക് ഉപദ്ര
വരോഗം ഏറ്റവും പീഡാകരമാ
യിരിക്കും.



"दूष्यं देशं बलं काल
मनलं प्रकृतिं वयः।
सत्त्वं सात्म्यं तथाऽऽहार
मवस्थाश्च पृथग्विधाः॥६७
सूक्ष्मसूक्ष्माः समीक्ष्यैषां 
दोषौषधनिरूपणे।
यो वर्तते चिकित्सायां न स 
स्खलति जातुचित्॥"६८
( अ हृ सू दोषभेदीयम् )

दोषौषधनिरूपणे , दूष्यं देशं बलं कालमनलं
प्रकृतिं वयः सत्त्वं सात्म्यं तथा आहारं एषां पृथग्विधाःअवस्था: च सूक्ष्मसूक्ष्माः समीक्ष्य यः 
चिकित्सायां वर्तते , सः जातुचित् न स्खलति ।

 In order to decide the nature of
aggravated doshas and their
appropriate treatment, the
Physician who after very
minutely examining and determining 
in a disease (the below mentioned
factors)
the dhatus (tissues) and malas 
(excreta) involved in diseases ) ,
the area of the body wherein the 
disease is manifested or the living
place of the patient , strength of
the disease and the strength of 
the patient, season, duration of 
the disease ,digestive power of the 
patient , body constitution ,age of 
the patient , mind (mental state) 
and tolerance capacity of the
patient , the food and activities
to which the patient is accustomed
to ,and food habits of the patient,
stages of the diseases will involve
himself put efforts in treating the
diseases. such a physician will 
never be mistakes in his carrier.

The physician should watch for
above factors to decide and only 
then, should the physician decide 
on the aggravated दोष and its
appropriate treatment.Such a 
doctor will never commit mistakes 
in treatment.

" ദൂഷ്യം ദേശം ബലം കാല
മനലം പ്രകൃതിം വയഃ
സത്വം സാത്മ്യം തഥാഹാര
മവസ്ഥാശ്ച പൃഥഗ്വിധാഃ
സൂക്ഷ്മസൂക്ഷ്മാഃ സമീക്ഷ്യൈഷാം ദോഷൌഷധനിരൂപണേ
യോ വർത്തതേ ചികിത്സായാം
ന സ സ്ഖലതി ജാതുചിത്."

ദോഷൌഷധ വിചാരത്തിൽ ദൂഷ്യ
ങ്ങളായ ധാതുമലങ്ങളിൽ ഏത്
ദുഷ്ടമായി എന്നും രോഗാധിഷ്ഠാ
നമായ ദേഹദേശത്തെയും ഭൂദേശ
ത്തെയും രോഗത്തിന്റെയും രോഗി
യുടെയും ബലത്തെയും ( മനോബല
ത്തെയും )രോഗത്തിന്റെ അവസ്ഥാ
ഭേദത്തെയും ശീതോഷ്ണാദി കാല
ത്തെയും രോഗമുണ്ടായ കാലയള
വിനേയും , ജഠരാഗ്നിയേയും രോ
ഗിയുടെ പ്രകൃതിയേയും പ്രായത്തേ
യും സത്വബലത്തെയും ഉപശയ
ത്തേയും അപ്രകാരം ദിവസംതോറും 
ശീലിച്ചു വരുന്ന ആഹാരത്തേയും 
ഇതുകളുടെ പ്രത്യേകതരത്തിലു
ള്ള അവസ്ഥകളേയും അതിസൂക്ഷ്മ
മായറിഞ്ഞ് ചികിത്സിക്കുന്ന വൈദ്യന്
ഒരു കാലത്തും ചികിത്സയിൽ പിഴവ്
സംഭവിക്കില്ല. 


Post a Comment

0 Comments