Random Post

എന്താണ് രസമണി


ദേവതകൾ താരകാസുര നിഗ്രഹത്തിനായി സിദ്ധയിലെ ബാല ഗുരു കുമാര സ്വാമിയെ ജനിപ്പിക്കുന്നതിനു വേണ്ടി

ഭഗവാൻ പരമശിവനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം പാർവ്വതിയുമായി കാമകേളി ചെയ്തു കൊണ്ടിരുന്നപ്പോൾ

സ്രവിച്ച ഇന്ദ്രിയം വഹിച്ചു കൊള്ളുന്നതിനായി അഗ്നിയോട് ദേവേന്ദ്രികൾ പറഞ്ഞു അദ്ദേഹത്തിന് അതിനെ ഭരിക്കുന്നതിന് ത്രാണിയില്ലാത്തതിനാൽ

 തറയിൽ ഉപേക്ഷിച്ചു ഭൂമിയിൽ അന്നു വ്യാപിച്ച പരമേശ്വരന്റെ ഇന്ദ്രിയമാണ് ബാല രസം എന്ന് സിദ്ധർ മതം.

പാർവ്വതീ ദേവിയുടെ ശാപം കൊണ്ട് അതിൽ പടിഞ്ഞാറേ ദിക്കൊഴിച്ചുള്ള മറ്റു മൂന്ന് ദിക്കുകളിലും വ്യാപിച്ച രസം നല്ലതല്ലെന്നും

പടിഞ്ഞാറേ ദിക്കിൽ വീണ രസമാണ് സകല കാര്യങ്ങൾക്കും ഉപയോഗിക്കേണ്ടതെന്നും സിദ്ധർ മതം.

വിളയുന്ന സ്ഥലത്തിന്റെ ഭേദം കൊണ്ട് രസം (വെളുത്തും, ചുവന്നും, മഞ്ഞളിച്ചും, കറുത്തും) ഇങ്ങനെ നാല് പ്രകാരത്തിൽ ഉണ്ടെന്നും സിദ്ധർ മതം.

ഇവയിൽ വെളുത്തത് (ബ്രാഹ്മണ ജാതിയും, ചുവന്നത് ക്ഷത്രിയ ജാതിയും, മഞ്ഞളിച്ചത് വൈശ്യ ജാതിയും, കറുത്തത് ശൂദ്ര ജാതിയും)ആണെന്നും സിദ്ധർ മതം.

വെളുത്തത് രോഗ ശമനത്തിനും, ചുവന്നത് രസായനങ്ങൾക്കും, മഞ്ഞ നിറത്തിൽ ഉള്ളത് ലോഹങ്ങളെ ഭേദിക്കുന്നതും,

കറുത്തത് ആകാശ ഗമനത്തിനും നല്ലതാണെന്നും സിദ്ധർ മതം.

അസാദ്ധ്യങ്ങളും ചികിത്സയില്ലാത്തതുമായി മനുഷ്യർക്കും ആനകൾക്കും കുതിരകൾക്കും

ഏതെല്ലാം രോഗങ്ങൾ ഉണ്ടോ അവയെല്ലാം ബാലരസം നിർവ്വീര്യമാക്കുമെന്നും സിദ്ധർ മതം.

ആയതിനാൽ രസത്തെ രസ ദർശന സിദ്ധന്മാർ (രസോ വൈസ) എന്നും പരബ്രഹ്മ സ്വരൂപമാണെന്നും സിദ്ധർ മതം

 ഈ രസത്തിന് (മലം, വിഷം,വഹ്നി, ഗിരിത്വം, ചാപലം) ഇങ്ങനെ അഞ്ച് നൈസർഗ്ഗിക ദോഷങ്ങളും

കൂടാതെ ഈയത്തിന്റെയും നാഗത്തിന്റെയും യോഗം കൊണ്ട് ( നാഗം, വംഗം, വഹ്നി, മലം, ചാഞ്ചല്യം, വിഷം, ഗിരി, അസഹ്യാഗ്നി ) തുടങ്ങി എട്ട് ദോഷങ്ങളും ഉണ്ടെന്നും സിദ്ധർ മതം.

ബാല രസം ശുദ്ധി ചെയ്യാതെ പുറം ചട്ട ഭേദിക്കാതെ സേവിക്കുവാൻ ഔഷധങ്ങൾക്ക് ഉപയുക്തമല്ലെന്നും സിദ്ധർ മതം.

ബാല രസത്തിന്റെ നാഗ ദോഷം കൊണ്ട് ജാഡ്യവും കണ്ംമാല വ്യാധിയും താമസ ഗുണവും വംഗ ദോഷം കൊണ്ട് കുഷ്ഠ വ്യാധിയും,

 മല ദോഷം കൊണ്ട് രജോ ഗുണവും അഗ്നി ദോഷം കൊണ്ട് ശരീര ദാഹവും,

ചാഞ്ചല്യ ദോഷം കൊണ്ട് ശുക്ല നാശവും വിഷ ദോഷം കൊണ്ട് മരണവും ഗിരി ദോഷം കൊണ്ട് ഗ്രന്ഥി രോഗവും

അസഹ്യാഗ്നി ദോഷം കൊണ്ട് മോഹവും സർവ്വ ദോഷം കൊണ്ട് വലിയ ഉപദ്രവങ്ങളും

ശരീര നാശവും, കഷ്ടതങ്ങളായ അഷ്ട മഹാ വ്യാധികളും മരണവും ഉണ്ടാകുമെന്നും സിദ്ധർ മതം.

അകത്ത് നീല നിറമുള്ളതും പുറമേ മദ്ധ്യാഹ്ന സൂര്യ തേജസ്സു പോലെ ഉജ്ജ്വലമായ തേജസ്സോടു കൂടിയതുമായ രസം നല്ലതെന്നും സിദ്ധർ മതം,

ധൂമ്ര വർണ്ണത്തിലും ഏറ്റവും വെളുത്ത നിറത്തിലും നാനാ വർണ്ണങ്ങളിലും ഉള്ള രസം ഔഷധങ്ങൾക്ക് ഉപയുക്തമല്ലെന്നും സിദ്ധർ മതം.

ശുദ്ധി ചെയ്യാത്ത ബാലരസം

(കാളകൂടം, ഹലാഹലം, ബ്രഹ്മ പുത്രം, വത്സനാഭി, ഫാരിദ്രം, സക്തുകം, പ്രദീപനം, സൌരാഷ്ട്രം, ശൃംഗികം )

ഇങ്ങനെ ഒൻപത് മഹാ വിഷങ്ങളുടെ ബന്ധന ബോധ ക്രിയയിൽ ഉൾപ്പെടുന്നുവെന്നും സിദ്ധർ മതം.

രസത്തിന്റെ പഞ്ച സൂതങ്ങളും പിരിവുകളും:

(1, രസം, 2, സിന്ദൂരം, 3, രസ കർപ്പൂരം, 4, ലിങ്കം, 5, വീരം)

രസത്തിന്റെ മറ്റു നാമങ്ങൾ:

(ശിവ താണ്ഡൻ, ജീവാ, നാദ നാഥൻ, ശിവ ദത്തൻ, പരാപരം, പരമ ശിവം, മദയാന, വയ്യാളി, ശിങ്കൻ വേന്തൻ )

രസത്തിന്റെ ഭിന്നങ്ങൾ:

( രാജേന്ദ്രൻ, സൂത രാജൻ, മിശ്ര രസം, പാദരം)

രസ ദോഷങ്ങൾ:

(ധൂമം, കമഭം, ചരം, അചരം, ഉതപ്പ്, കോപം, സഞ്ചരിപ്പ്) തുടങ്ങിയവ

 കൂടാതെ മനുഷ്യന് ഉണ്ടാക്കുന്ന 4448, വ്യാധികൾക്കും, അഷ്ട മഹാ വ്യാധികൾക്കും

രോഗ ശമനത്തിനായ് ആയൂർവ്വേദ സിദ്ധ ആചാര്യൻമ്മാർ

 യുഗാംബ്ദങ്ങൾക്ക് മുൻപേ ഔഷധങ്ങളായി ഉപയോഗിച്ചിരുന്നതാണ് ഈ ബാലരസം.

ഈ രസത്തിന് തുല്ല്യമായ ഒരു ഔഷധവും ഈ ധരണിയിൽ തന്നെയില്ലയെന്നും സിദ്ധർ മതം.

മൂർച്ഛിച്ച രസത്തിന് സർവ്വ രോഗങ്ങളെയും നശിപ്പിക്കുവാനുള്ള അതീവ ശക്തിയുണ്ടെന്നും സിദ്ധർ മതം

ഈ രസം നീറ്റി ശുദ്ധിയാക്കി സിന്ദൂരവും, ഭസ്മവും ആക്കി ഉപയോഗിച്ചാൽ ശരീര സിദ്ധിയുണ്ടാകുമെന്നും സിദ്ധർ മതം.

 ബന്ധിച്ച ശിവ ബീജമായ ബാലരസം കൊണ്ട് നിർമ്മിക്കട്ടപ്പെട്ട (രസമണി ) ധരിച്ച യോഗി വര്യൻമ്മാർക്ക് ആകാശ ഗമന സിദ്ധി ഉണ്ടാക്കുമെന്നും സിദ്ധർ മതം.

ഈ രസത്തിൽ അന്തർഭവിച്ചിരിക്കുന്ന വിദ്യുഛക്തിയെ ക്ഷയിപ്പിക്കാതെ

 സംസ്കാരാദി പ്രയോഗങ്ങളെ കൊണ്ടും മറ്റും പാകപ്പെടുത്തി എടുത്താൽ മാത്രമേ

 മുകളിൽ പറഞ്ഞ ഈ ഗുണങ്ങൾ ലഭിക്കുകയുള്ളു എന്നും സിദ്ധർ മതം

 ഈ രസത്തെ ബന്ധിച്ച് ചെറു മണികളാക്കി അത് കൊണ്ട് മാലയുണ്ടാക്കി മന്ത്ര ജപത്തിന് ഉപയോഗിച്ചാൽ

 വേഗത്തിൽ മന്ത്രം സിദ്ധിയാകും സകല തീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലം

ഈ ജപമാല ധരിക്കുന്നത് കൊണ്ട് മാത്രം സിദ്ധിയുണ്ടാകുന്നു വെന്നും സിദ്ധർ മതം.

ഈ രസമണിമാല ധരിച്ചവൻ കുളിച്ച ജലാശയത്തിൽ കുളിക്കുന്നവർക്കും തീർത്ഥ സ്നാന ഫലം സിദ്ധിക്കുന്നതാണെന്നും സിദ്ധർ മതം.

 പാരമ്പര്യ സിദ്ധ വൈദ്യൻമാർ ഇത് പല വിധത്തിലെ വ്യാധികൾക്കും

രസത്തെ ശുദ്ധീകരിച്ച് ഇന്നും ഔഷധ തൈല യോഗങ്ങളിൽ ഉപയോഗിച്ചു വരുന്നു.

 ഭൂമിയിൽ മഹാ പാഷാണങ്ങൾ 64, എണ്ണം ഉണ്ട് അവയിൽ ഏറ്റവും ശ്രേഷ്ഠമായതുമാണ് ബാലരസമെന്നും സിദ്ധർ മതം.

സിദ്ധ വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് ജഗത് പാലകൻ

പരബ്രഹ്മ പരമാത്മ സ്വരൂപം ശ്രീ പരമേശ്വരന്റെ പഞ്ചീക്രിതമായ പ്രപഞ്ചത്തിൽ ശിവ ബീജമായി

 സൃഷ്ടിക്കപ്പെട്ടതാണ് ബാലരസമെന്ന് യോഗികളായ സിദ്ധ ആചാര്യൻമ്മാർ വിശേഷിപ്പിക്കുന്നു.

ശിവ ബീജമായ ബാലരസം ഭൂമിയിൽ നിന്നും ഉണ്ടാകുന്ന ധാതുവാകുന്നു.

ഈ രസം ആത്മാവിനെപ്പോലെ പൂജനീയമാണെന്നും സിദ്ധർ മതം.

അഷ്ട സിദ്ധികൾ നേടിയ സംന്യാസികളായ മഹാ യോഗികൾക്ക് യോഗ ധ്യാനം നടത്തുന്നതിനും ബാലരസം അനിവാര്യമാണെന്നും സിദ്ധർ മതം.

ഈ രസമില്ലാതെ ധ്യാനയോഗം ചെയ്യുന്നതും നിഷ് പ്രഭമാണെന്നും സിദ്ധ മഹർഷിമാർ അരുൾ ചെയ്തിരിക്കുന്നു.

 സിദ്ധയിലെ (ബാലഗുരു) എന്ന് വിശേഷിപ്പിക്കുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമി അതി വസിക്കുന്ന പളനിയിലെ

മഹാ വിഗ്രഹം ആചാര്യ ഭോഗർ മുനീശ്വർ ബാലരസവും നവ പാഷാണങ്ങളും

 ശുദ്ധീകരിച്ച് ചേർത്ത് നിർമ്മിച്ചതാണ്.

 ലോകാരാധ്യൻ കലിയുഗ വരദൻ ശ്രീ അയ്യപ്പന് ഈ ബാല രസത്തെ സ്ഫുടം ചെയ്ത്

( താരകമണി ) യാക്കി വീരം എന്ന പാഷാണത്തിൽ നിന്നും ലഭിച്ച

ബാലരസത്തെ രസമണി കെട്ടി ധരിച്ചവനായതിനാൽ വീര മണികണ്ഠൻ എന്ന് നാമദേയം നൽകി.

 ശ്രീബുദ്ധൻ, ശങ്കരാചാര്യർ, മഹർഷി അരവിന്ദൻ, സ്വാമി വിവേകാനന്ദൻ, ശ്രീ നാരായണ ഗുരു ദേവൻ

 അങ്ങനെ നാം അറിയുന്നവരും അറിയാത്തവരുമായ മഹാ യോഗികളായ ആചാര്യൻമാർ ഈ രസമണി ധരിച്ചവരായിരുന്നു.

Dr Bibin B Kurishinkal

Post a Comment

0 Comments