Random Post

രക്തഗുല്മം ശമിക്കാൻ



"मधुकाष्टपलद्राक्षाप्रस्थक्वाथे पचेद्धृतम्।
पिप्पल्यष्टपले कल्के प्रस्थं सिद्धे च शीतले॥
पृथगष्टपलं क्षौद्रशर्कराभ्यां विमिश्रयेत्।
समसक्तु क्षतक्षीणरक्तगुल्मेषु तद्धितम्॥"१०७
( अ हृ कासचिकित्सितम् )

" മധുകാഷ്ടപലദ്രാക്ഷാ
പ്രസ്ഥക്വാഥേ പചേത് ഘൃതം
പിപ്പല്യഷ്ടപലേ കൽക്കേ
പ്രസ്ഥം സിദ്ധേ ച ശീതളേ
പൃഥഗഷ്ടപലം ക്ഷൌദ്ര
ശർക്കരാഭ്യാം വിമിശ്രയേത്
സമസക്തു ക്ഷതക്ഷീണ
രക്തഗുൽമേഷു തദ്ധിതം."

എട്ട് പലം ഇരട്ടിമധുരവും പതിനാറ്
പലം മുന്തിരിങ്ങയും കൂടെ ഇരുപത്തി
നാലിടങ്ങഴി വെള്ളത്തിൽ കഷായം
വെച്ച് കുറുക്കി നാലൊന്നാക്കി പിഴി
ഞ്ഞരിച്ച് അതിൽ ഒരിടങ്ങഴി നെയ്യും
ചേർത്ത് കല്ക്കത്തിന് എട്ട് പലം 
തിപ്പലി അരച്ച് കലക്കി കാച്ചിയരിച്ച്
ആറിയാൽ ഇരുനാഴി തേനും എട്ട്
പലം പഞ്ചസാരയും ചേർത്ത് യോ
ജിപ്പിച്ച് അതിൽ നിന്നും മാത്രയനു
സരിച്ച് എടുത്ത് സമം മലർപ്പൊടി
യും ചേർത്ത് സേവിച്ചാൽ ക്ഷതം ,
ക്ഷീണം , രക്തഗുല്മം ഇവ ശമിക്കും.

Post a Comment

0 Comments