" पिबेन्नागबलामूलस्यार्धकर्षाभिवर्धितम्॥११८
पलं क्षीरयुतं मासं क्षीरवृत्तिरनन्नभुक्।
एष प्रयोगः पुष्ट्यायुर्बलवर्णकरः परम्॥११९
मण्डूकपर्ण्याः कल्पोऽयं यष्ट्या विश्वौषधस्य च।"
( अ हृ कासचिकित्सितम् )
" പിബേന്നാഗബലാമൂലസ്യാർദ്ധ
കർഷാഭിവർദ്ധിതം
പലം ക്ഷീരയുതം മാസം
ക്ഷീരവൃത്തിരന്നഭുക്.
ഏഷ പ്രയോഗഃ പുഷ്ട്യായുർ
ബലവർണ്ണകരഃ പരം
മണ്ഡൂകപർണ്യാഃ കല്പോയം
യഷ്ട്യാ വിശ്വൌഷധസ്യ ച."
വട്ടൂരകത്തിൻ വേര് പാല് ചേർത്ത
രച്ച് കാച്ചിയ പാലിൽ സേവിക്കുക.
ഇത് ആദ്യത്തെ ദിവസം ഒന്നരക്കഴ
ഞ്ച് വേരരച്ചത് സേവിക്കാം. പിന്നെ
ദിവസേന ഒന്നരക്കഴഞ്ചു വീതം വർ
ദ്ധിപ്പിച്ച് എട്ടാം ദിവസമാകുമ്പോൾ
ഒരു പലം ആകും . പിന്നെ ദിവസേന
ഓരോ പലം വീതം 23 ദിവസം സേവി
ക്കണം. ഇങ്ങനെ ഒരു മാസം സേവി
ക്കുക. ഇതു സേവിക്കുന്ന കാലത്ത്
മറ്റ് അന്നമൊന്നും കഴിക്കാതെ പാല്
മാത്രം സേവിക്കണം. വിധി പ്രകാരം
ഇത് ശീലിച്ചാൽ ശരീരപുഷ്ടി , ആയു
സ്സ് , ബലം ,വർണ്ണപ്രസാദം എന്നിവയു
ണ്ടാകും.
ഇതേ വിധം കരിമുത്തിൾ , ഇരട്ടിമധുരം,
ചുക്ക് എന്നിവയും സേവിക്കാം.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW