Random Post

ഔഷധ പ്രയോഗം



" व्यानेऽन्ते प्रातराशस्य, सायमाशस्य चोत्तरे। "
( अ हृ सू दोषोपक्रमणीयम् )

व्याने ( विगुणे ) प्रातराशस्य उत्तरे ( विगुणे )
सायमाशस्य च अन्ते ।

" വ്യാനേന്തേ പ്രാതരാശസ്യ, 
സായമാശസ്യ ചോത്തരേ."

വ്യാനവായു വിഗുണമായിരിക്കു
മ്പോൾ രാവിലെയുള്ള ഭക്ഷണ
ത്തിന്റെ അവസാനത്തിൽ ഔ
ഷധം സേവിക്കണം. ഉദാനവായു
വൈഗുണ്യം പ്രാപിച്ചാൽ വെെകു
ന്നേരത്തെ ആഹാരത്തിന്റെ 
( അത്താഴം ) അവസാനം ഔഷധം പ്രയോഗിക്കണം.



" मुहुर्मुहुर्विषच्छर्दिहिध्मातृट्श्वासकासिषु।"
( अ हृ सू दोषोपक्रमणीयम् )

विष छर्दि हिध्मा तृट् श्वास कासिषु
मुहुः मुहुः ( इष्यते )।

" മുഹുർമുഹുർവിഷച്ഛർദ്ദി
ഹിധ്മാതൃട്ശ്വാസകാസിഷു ."

വിഷം , ഛർദ്ദി , ഹിധ്മ , തണ്ണീർദ്ദാഹം
ശ്വാസം , കാസം എന്നിവയ്ക്ക് കൂടെ
ക്കൂടെ ( പലവട്ടം ) ഔഷധം പ്രയോഗി
ക്കണം.



" कम्पाक्षेपकहिध्मासु सामुद्गं लघुभोजिनाम्।"
( अ हृ सू दोषोपक्रमणीयम् )

सामुद्गं कम्पाक्षेपकहिध्मासु , लघुभोजिनाम् ।

"കമ്പാക്ഷേപകഹിദ്ധ്മാസു 
സാമുൽഗം ലഘുഭോജിനാം."

കമ്പം , ആക്ഷേപകം , ഹിദ്ധ്മ
ഇവയ്ക്ക് ആഹാരത്തിന്റെ ആദി
യിൽ ഔഷധത്തെ സേവിക്കുക
യും പിന്നെ അന്നത്തെ ഭക്ഷിക്കുക
യും അതിന് ശേഷം ഔഷധം സേവി
ക്കുകയും വേണം. സാമുൽഗമായി
ഔഷധം സേവിക്കുമ്പോൾ ലഘുവാ
യ അന്നം ഭക്ഷിക്കണം.

Post a Comment

0 Comments