अगस्त्यरसायनम् - അഗസ്ത്യരസായനം
" दशमूलं स्वयंगुप्तां शङ्खपुष्पीं शठीं बलाम्।
हस्तिपिप्पल्यपामार्गपिप्पलीमूलचित्रकान्॥१२७
भार्ङ्गी पुष्करमूलं च द्विपलांशं यवाढकम्।
हरीतकीशतं चैकं जलपञ्चाढके पचेत्॥१२८
यवस्वेदे कषायं तं पूतं तच्चाभयाशतम्।
पचेद्गुडतुलां दत्त्वा कुडवं च पृथग्घृतात्॥१२९
तैलात्सपिप्पलीचूर्णात्सिद्धशीते च माक्षिकात्।
लेहं द्वे चाभये नित्यमतः खादेद्रसायनात्॥१३०
तद्वलीपलितं हन्याद्वर्णायुर्बलवर्धनम्।
पञ्चकासान् क्षयं श्वासं सहिध्मं विषमज्वरम्॥
मेहगुल्मग्रहण्यर्शोहृद्रोगारुचिपीनसान्।
अगस्त्यविहितं धन्यमिदं श्रेष्ठं रसायनम्॥"१३२
( अ हृ कासचिकित्सितम् )
"ദശമൂലം സ്വയംഗുപ്താം
ശംഖപുഷ്പീം ശഠീം ബലാം
ഹസ്തിപിപ്പല്യപാമാർഗ്ഗ
പിപ്പലീമൂലചിത്രകാൻ
ഭാർങ്ങ്ഗീം പുഷ്‌കരമൂലം ച
ദ്വിപലാംശം യവാഢകം.
ഹരിതകീശതം ചൈകം
ജലപഞ്ചാഢകേ പചേത്
യവസ്വേദേ കഷായം തം
പൂതം തച്ഛാഭയാശതം
പചേദ്ഗുഡതുലാം ദത്വാ
കുഡവം ച പൃഥഗ്ഘൃതാത്
തൈലാത്സപിപ്പലീചൂർണാത്
സിദ്ധശീതേ ച മാക്ഷികാത്
ലേഹം ദ്വേ ചാഭയേ നിത്യമതഃ ഖാദേദ്രസായനാത്
തദ്വലീപലിതം ഹന്യാത്
വർണ്ണായുർബലവർദ്ധനം
പഞ്ചകാസാൻ ക്ഷയം ശ്വാസം
സഹിദ്ധ്മം വിഷമജ്വരം
മേഹഗുൽമഗ്രഹണ്യർശോ
ഹൃദ്രോഗാരുചിപീനസാൻ.
അഗസ്ത്യവിഹിതം ധന്യമിദം
ശ്രേഷ്ഠം രസായനം."
ദശമൂലത്തിലെ 10 മരുന്നുകൾ , നാ
യ്ക്കൊരണവേര് , ശംഖുപുഷ്പത്തി
ൻവേര് ,കച്ചോലക്കിഴങ്ങ് , കുറുന്തോ
ട്ടിവേര് , അത്തിത്തിപ്പലി , ചെറുകടലാ
ടിവേര് , കാട്ടുതിപ്പലിവേര് ,കൊടുവേ
ലിക്കിഴങ്ങ് , ചെറുതേക്കിൻവേര് ,പു
ഷ്ക്കരമൂലം ഇവ 20- ഉം രണ്ടു പലം
വീതം, യവം നാലിടങ്ങഴി , കടുക്ക 100
എണ്ണം ഇവ ഒന്നിച്ച് 20 ഇടങ്ങഴിവെള്ള
ത്തിൽ കഷായം വെച്ച് കുറുക്കി യവം
വെന്താൽ വാങ്ങി കടുക്ക വേറേ എടു
ത്തു വെച്ച് ബാക്കിയെല്ലാം പിഴിഞ്ഞരി
ക്കണം. അതിൽ വേറേ എടുത്തുവെച്ച
100 കടുക്കയും ഒരു തുലാം ശർക്കര
യും കൂട്ടി കുറുക്കി പാവായാൽ അതി
ൽ ഒരുനാഴി നെയ്യും ,ഒരു നാഴി എണ്ണ
യും , നാല് പലം തിപ്പലിപ്പൊടിയും കൂ
ട്ടി ലേഹമാക്കി വാങ്ങി ആറിയാൽ നാ
ഴി തേനും കൂട്ടി യോജിപ്പിച്ച് സൂക്ഷിച്ചു വെക്കുക.
അതിൽ നിന്നും രണ്ട് കടുക്കയും കുറ
ച്ച് ലേഹവും പതിവായി രസായന വിധി
പ്രകാരം സേവിക്കുക.
അഗസ്ത്യമഹർഷിയാൽ നിർമ്മിക്ക
പ്പെട്ട ഈ രസായനം സേവിച്ചാൽ
ജരാനരകൾ ഇല്ലാതാകും. വർണ്ണം ,
ആയുസ്സ് , ബലം ഇവയെ വർദ്ധിപ്പി
ക്കും.അഞ്ചു വിധത്തിലുള്ള കാസം ,
ക്ഷയം ,ശ്വാസം , ഹിദ്ധ്മ , വിഷമജ്വ
രം , പ്രമേഹം ,ഗുല്മം , ഗ്രഹണി , അ
ർശസ്സ് , ഹൃദ്രോഗം, അരുചി , പീനസം
ഇവ ശമിക്കും.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW