Random Post

ദോഷങ്ങളുടെ സഞ്ചാരം



"व्यायामादूष्मणस्तैक्ष्ण्यादहिताचरणादपि।
कोष्ठाच्छाखास्थिमर्माणि
 द्रुतत्वान्मारुतस्य च॥१७॥
दोषा यान्ति तथा तेभ्यः 
स्रोतोमुखविशोधनात्।
वृद्ध्याऽभिष्यन्दनात्पाकात्कोष्ठं 
वायोश्च निग्रहात्॥"१८
( अ हृ सू दोषोपक्रमणीयम् )

व्यायामात् ऊष्मण:तैक्ष्ण्यात् अहिताचरणात्
अपि मारुतस्य द्रुतत्वात् च दोषा: कोष्ठात् 
शाखास्थिमर्माणि यान्ति। तथा स्रोतोमुख
विशोधनात् वृद्ध्याभिष्यन्दनात् पाकात् 
वायोः निग्रहात् च तेभ्यः कोष्ठं ( यान्ति )।

"വ്യായാമാദൂഷ്മണസ്തൈക്ഷ്ണ്യാ
ദഹിതാചരണാദപി.
കോഷ്ഠാച്ഛാഖാസ്ഥിമർമ്മാണി ദ്രുതത്വാൻമാരുതസ്യ ച
ദോഷാ യാന്തി തഥാ തേഭ്യഃ സ്രോതോമുഖവിശോധനാത്
വൃദ്ധാഭിഷ്യന്ദനാത്പാകാത്
കോഷ്ഠം വായോശ്ച നിഗ്രഹാത്."

ശരീരായാസകരമായ കർമ്മം ഹേതു
വായിട്ടും ജഠരാഗ്നിയുടെ തീക്ഷ്ണത
ഹേതുവായിട്ടും അപത്ഥ്യസേവ ഹേതു
വായിട്ടും വായുവിന്റെ ശീഘ്രഗതി ഹേ
തുവായിട്ടും ദോഷങ്ങൾ ഉദരത്തിൽ
നിന്ന് രസാദി ധാതുക്കളേയും അസ്ഥി
കളേയും മർമ്മങ്ങളേയും പ്രാപിക്കു
ന്നു. അതുകളിൽ നിന്ന് നാഡീമുഖ
ങ്ങളുടെ ശുദ്ധി ഹേതുവായിട്ടും വൃദ്ധി ഹേതുവായിട്ടും പിത്ത കഫങ്ങളുടെ 
ദ്ര‌വ സ്വഭാവത ഹേതുവായിട്ടും ചിര
കാല സ്ഥിതി കൊണ്ട് വരുന്ന പാകം ഹേതുവായിട്ടും ആഹാരാദി വശാൽ പ്രേരകനായിരിക്കുന്ന വായുവിന്റെ
ശ്രമം ഹേതുവായിട്ടും കോഷ്ഠത്തെ പ്രാപിക്കുന്നു.

Post a Comment

0 Comments