Random Post

നാഗബലാസർപ്പിസ്സ്



"पादशेषं जलद्रोणे पचेन्नागबलातुलाम्॥१२०
तेन क्वाथेन तुल्यांशं घृतं क्षीरं च साधयेत्।
पलार्धिकैश्चातिबलाबलायष्टीपुनर्नवैः॥१२१
प्रपौण्डरीककाश्मर्यप्रियालकपिकच्छुभिः।
अश्वगन्धासिताभीरुमेदायुग्मत्रिकण्टकैः॥१२२
काकोलीक्षीरकाकोलीक्षीरशुक्लाद्विजीरकैः।
मृणालबिसखर्जूरशृङ्गाटककसेरुकैः॥१२३
एतन्नागबलासर्पिः पित्तरक्तक्षतक्षयान्।
जयेत्तृड्भ्रमदाहांश्च बलपुष्टिकरं परम्॥१२४
वर्ण्यमायुष्यमोजस्यं वलीपलितनाशनम्।
उपयुज्य च षण्मासान् वृद्धोऽपि तरुणायते॥"१२५
( अ हृ कासचिकित्सितम् )

"പാദശേഷം ജലദ്രോണേ പചേന്നാഗബലാതുലാം
തേന ക്വാഥേന തുല്യാംശം 
ഘൃതം ക്ഷീരം ച സാധയേത്
പലാർദ്ധികൈശ്ചാതിബലാ
ബലായഷ്ടീപുനർന്നവൈഃ
പ്രപൌണ്ഡരീകകാശ്മര്യ
പ്രിയാളകപികച്ഛുഭിഃ
അശ്വഗന്ധാസിതാഭീരു
മേദായുഗ്മത്രികണ്ടകൈഃ
കാകോളീക്ഷീരകാകോളീ
ക്ഷീരശുക്ലാദ്വിജീരകൈഃ
മൃണാളബിസഖർജൂരശൃംഗാടക
കശേരുകൈഃ
ഏതന്നാഗബലാസർപിഃ പിത്തരക്തക്ഷതക്ഷയാൻ
ജയേത്തൃട്ഭ്രമദാഹാംശ്ച 
ബലപുഷ്ടികരം പരം
വർണ്യമായുഷ്യമോജസ്യം
വലീപലിതനാശനം
ഉപയുജ്യ ച ഷൺമാസാൻ 
വൃദ്ധോപി തരുണായതേ."

ഒരു തുലാം വട്ടൂരകത്തിൻവേര്
16 ഇടങ്ങഴി വെള്ളത്തിൽ കഷായം
വെച്ച് കുറുക്കി 4 ഇടങ്ങഴിയാക്കി 
പിഴിഞ്ഞരിച്ച് അതിൽ 4 ഇടങ്ങഴി
നെയ്യും 4 ഇടങ്ങഴി പാലും ചേർത്ത്
കല്ക്കത്തിന് വട്ടൂരകത്തിൻവേര് ,
കുറുന്തോട്ടിവേര് , ഇരട്ടിമധുരം , ത
വിഴാമവേര് , പുണ്ഡരീകക്കരിമ്പ് , 
കുമിഴിൻ വേര് , മുറൾമരക്കായ ,
നായ്ക്കൊരണപ്പരിപ്പ് , അമുക്കുരം ,
ശതാവരിക്കിഴങ്ങ് , മേദ , മഹാമേദ ,
ഞെരിഞ്ഞിൽ , കാകോളി , ക്ഷീരകാ
കോളി , പാൽമുതുക്കിൻകിഴങ്ങ് , ജീ
രകം , കരിഞ്ജീരകം , താമരവളയം , 
ഈന്തപ്പഴം , വൽവട്ടക്കിഴങ്ങ് , കുഴി
മുത്തങ്ങ ഇവ ആറ് കഴഞ്ചു വീതം
അരച്ചു കലക്കി പഞ്ചസാരയും ചേ
ർത്ത് കാച്ചുക. ഇതിന് നാഗബലാസ
ർപ്പിസ്സ് എന്ന് പേരാകുന്നു. 
ഇത് സേവിച്ചാൽ രക്തപിത്തം , ക്ഷത
കാസം , ക്ഷയം , ദാഹം , ഭ്രമം , ചുട്ടുനീ
റ്റൽ എന്നിതുകളെല്ലാം ശമിക്കും. ശരീര
ബലം , പുഷ്ടി ഇവയുണ്ടാകും. വർണ്ണ
വും ആയുസ്സും ഓജസ്സും വർദ്ധിക്കും.
ജരാനരകൾ നശിക്കും . ഈ നെയ്യ് 
പതിവായി ആറ് മാസം സേവിച്ചാൽ 
വൃദ്ധനായവനും താരുണ്യവനായി
ത്തീരും 

Post a Comment

0 Comments