Random Post

മാംസത്തെയുംശുക്ലത്തെയും ബലത്തെയും വർദ്ധിപ്പിക്കും.



" धात्रीफलविदारीक्षुजीवनीयरसाद्धृतात्।
गव्याजयोश्च पयसोः प्रस्थं प्रस्थं विपाचयेत्॥१०८
सिद्धशीते सिताक्षौद्रं द्विप्रस्थं विनयेत्ततः।
यक्ष्मापस्मारपित्तासृक्कासमेहक्षतापहम्॥१०९
वयःस्थापनमायुष्यं मांसशुक्रबलप्रदम्।"
( अ हृ कासचिकित्सितम् )

" ധാത്രീഫലവിദാരീക്ഷു
ജീവനീയരസാ ഘൃതാത്
ഗവ്യാജയോശ്ച പയസോഃ 
പ്രസ്ഥം പ്രസ്ഥം വിപാചയേത്
സിദ്ധശീതേ സിതാക്ഷൌദ്രം
ദ്വിപ്രസ്ഥം വിനയേത്തതഃ
യക്ഷ്മാപസ്മാരപിത്താസൃ
ക്കാസമേഹക്ഷതാപഹം
വയഃസ്ഥാപനമായുഷ്യം
മാംസശുക്ലബലപ്രദം."

ജീവനീയഗണത്തിലെ മരുന്നുകളെ
ല്ലാം കൂടെ നാല് പലം നാലിടങ്ങഴി
വെള്ളത്തിൽ കഷായം വെച്ച് നാലി
ലൊന്നാക്കി പിഴിഞ്ഞരിച്ച് അതിൽ
പച്ചനെല്ലിക്ക , പാൽമുതുക്കിൻകിഴ
ങ്ങ്, കരിമ്പ് , ഇവ ഇടിച്ചു പിഴിഞ്ഞ 
നീര് , നെയ്യ് , പശുവിൻ പാല് , ആട്ടി
ൻപാല് ഇവ ഒരിടങ്ങഴി വീതം കൂട്ടി
കാച്ചിയരിച്ച് ആറിയാൽ അതിൽ
32 പലം പഞ്ചസാരയും രണ്ടിടങ്ങഴി
തേനും കൂട്ടി യോജിപ്പിക്കുക. ഈ
ഘൃതം മാത്രയനുസരിച്ച് സേവിച്ചാൽ
ക്ഷയം , അപസ്മാരം , രക്തപിത്തം ,
കാസം , പ്രമേഹം , ഉര:ക്ഷതം ഇവ
യെ ശമിപ്പിക്കും. വയ: സ്ഥാപനവും ആയുഷ്യവുമാണ്. മാംസത്തെയും
ശുക്ലത്തെയും ബലത്തെയും വർദ്ധി
പ്പിക്കും.

Post a Comment

0 Comments