ഗർഭിണി ചികിത്സ
वराश्वगन्धायष्टीनां
कषायं हिम संज्ञितम् ।
ऋतुकाले पिबेन्नारी
सा सुतं जनयेत्ध्रुवम् ॥
ത്രിഫലാ , അമുക്കുരം
എരട്ടിമധുരം, ഇവ ശീത
കഷായമായി ഋതുകാലത്തു
സേവിക്കുക. ഗർഭമുണ്ടായി
പുത്രനെ പ്രസവിക്കും.
फलसर्पिश्च युञ्जीत
तथा कल्याणकं घृतम् ।
ഫലസർപ്പിസ്സ് , കല്യാണക
ഘൃതം എന്നിവ സേവിക്കാം
ഗർഭമുണ്ടാകും.
पयसा लक्ष्मणामूलं
पुत्रोल्पादस्थितिप्रदम् ।
नासयास्येन वा पीतं
वटशुंगाष्टकन्तथा ॥
തിരുതാളിവേര് പാലിൽ
ചേർത്ത് സേവിക്കുകയൊ
നസ്യം ചെയ്യുകയൊ ആകാം
(നസ്യം ചെയ്ത് എറക്കണം.
തുപ്പരുത് ) എട്ട് പേരാൽ
മൊട്ട് - ഇവയും മേൽ പ്രകാരം
സേവിക്കാം. ഗർഭമുണ്ടാകയും
അലസാതെ നിലനിൽക്കുക
യും ചെയ്യും.
ओषधीर्ज्जीवनीयाश्च
बाह्यान्तरुपयोजयेत् ।
व्याधींश्चास्या मृदुसुखै -
रतीक्ष्णैरौषधैर्ज्जयेत् ॥
ജീവനീയങ്ങളായ മരുന്നു
കൾ അകത്തും പുറത്തും
(അകത്തേക്കു കഷായം,
നെയ്യ് പാൽ മുതലായവ
പുറത്തേക്കു എണ്ണ കുഴമ്പ്
യമകം, തൃവൃതം, മഹാസ്
നേഹം മുതലായവ) ഉപയോ
ഗിക്കാം.
ഗർഭിണിക്കുള്ള വ്യാധികളെ
മൃദുക്കളും , അതീക്ഷ്ണങ്ങ
ളുമായ ഔഷധങ്ങളെക്കൊ
ണ്ടു ജയിക്കണം.
सुप्रभातं
०८ - ०५ - २३
सोमवासरः
योगो वैद्यगुणानाम्
चिकित्साक्रमं - गर्भचिकित्सा
पयस्या शारिबां पाठा
तोयतोयदनागरै : ।
शृतशीतं पिबेद्वारि
गर्भिणी ज्वरसूदनम् ॥
അടപതിയൻ, നന്നാറി
പാടക്കിഴങ്ങ്, ഇരുവേലി
മുത്തങ്ങ, ചുക്ക്
ഇവ കഷായം വെച്ച്
തണുപ്പിച്ച് ഗർഭിണി
സേവിക്കണം. ഗർഭീണി
കൾക്കുണ്ടാകുന്ന പനി
ശമിക്കും.
विल्वाममज्जलाजांबु
पिबेत् च्छर्दिषु गर्भिणी ।
हिद्ध्मायां विल्वबलयो -
रंभः क्षीरावशेषितम् ॥
वृश्चीवदशमूलांबु
गर्भिणी शोफनाशनम् ।
കൂവളത്തിന്റെ പച്ചക്കായയുടെ
മജ്ജ, മലര് ഇവ കഷായം
സേവിച്ചാൽ ഗർഭിണികളുടെ
ഛർദ്ദി ശമിക്കും.
കൂവളത്തിൻവേർ , കുറുന്തോട്ടി
ഇവ കഷായം പിഴിഞ്ഞരിച്ചു
കുറുക്കുമ്പോൾ സമം പാൽ
ചേർത്തു കുറുക്കി പാലോളമാക്കി
സേവിക്കുക. ഗർഭിണികൾക്കുണ്ടാ
കുന്ന ഇക്കിൾ ശമിക്കും.
തവിഴാമവേർ ദശമൂലം ഇവ
കഷായം ഗർഭിണികൾക്കുണ്ടാകുന്ന
നീരു ശമിക്കും.
उग्रवेदनातात्यर्त्थं
सीदनं हृदयस्य च ।
पाण्डुत्वं नाभिशूलञ्च
श्रमोथ परिकीर्त्तित : ॥
इत्येतत् स्रंसमानस्य
विद्यात् गर्भस्य लक्षणम् ।
കഠിനമായവേദന, കലശലായക്ഷീണം
ഹൃദയോപദ്രവം, വിളർപ്പ്, പൊക്കിളിൽ
വേദന ,തളർച്ച ഇവയാണ് ഗർഭം
സ്രവിക്കാൻ പോകുന്നതിന്റെ ലക്ഷണം
शारिबा चन्दन द्राक्षा
लोध्रोल्पल पयोधरै : I
सक्षीरं साधितं वारि
गर्भस्रावनिबर्हणम् ॥
നന്നാറിക്കിഴങ്ങ്, ചന്ദനം, മുന്തിരിങ്ങ,
പാച്ചോറ്റിത്തൊലി, ചെങ്ങഴിനീർക്കി
ഴങ്ങ്, മുത്തങ്ങ ഇവ കഷായം
പാൽ ചേർത്തു സേവിക്കുക.
ഗർഭസ്രാവം ശമിക്കും.
प्रयोजयेच्छुद्धिवर्ज्जं
रक्तपित्तचिकित्सितम् ।
രക്തപിത്തത്തിന്നു പറഞ്ഞ ചികിത്സ
കളിൽ ശോധനം ഒഴികെ എല്ലാം
ചെയ്യാം '
गोक्षुरं कदळीमूलं
क्षीरे पक्त्वा सधान्यकम् ।
तत् पिबेत् गर्भशूले तु
सदाहे तु विशेषत : ॥
ഞെരിഞ്ഞിൽ, കദളിവാഴക്കിഴങ്ങ്,
കൊത്തമ്പാല ഇവ പാലിൽ വെച്ചു
സേവിക്കുക. ഗർഭത്തിങ്കലുള്ള
ശൂലം ശമിക്കും. ചുട്ടുനീറലുണ്ടെ
ങ്കിൽ വിശേഷിച്ചും ഇതു നന്ന്.
सुप्रभातम्
०९ - ०५ -२३
मङ्गळवार
योगो वैद्यगुणानाम्
चिकित्साक्रमं - गर्भचिकित्सा
मधुकं शाकबीजञ्च
पयस्यामरदारु च ।
എരട്ടിമധുരം, തേക്കിൻകുരു
അടപതിയൻകിഴങ്ങ് , ദേവതാരം
ഇവ പാൽ കഷായമാക്കി ഒന്നാം
മാസത്തിൽ സേവിക്കുക. എന്നാൽ
ഗർഭം സ്രവിക്കയില്ല.
(നാഴിപാൽ, 6 കഴഞ്ച് മരുന്ന്, ഇടങ്ങഴി
വെള്ളം എന്നതാണ് ക്രമം )
अश्मन्तकः कृष्णनिला -
स्ताम्रवल्ली शतावरी ।
രണ്ടാം മാസത്തിൽ കല്ലൂർവഞ്ഞിവേർ
(മുളബ്ലാശെന്നുപക്ഷാന്തരം) കറുത്ത
എള്ള്, ചെമ്പാർവള്ളിക്കിഴങ്ങ്,
ശതാവരി ഇവ പാൽ കഷായം.
वत्सादनी पयस्या च
लता सोत्पल शारिबा ।
മൂന്നാം മാസത്തിൽ, ഇത്തിക്കണ്ണി,
അടപതിയൻ, വെളുത്തനറുനീണ്ടി
ക്കിഴങ്ങ്, കറുത്തനറുനീണ്ടിക്കിഴങ്ങ്
ഇവ കൊണ്ടുള്ള പാൽ കഷായം.
अनन्ता शारिबा रास्ना
पत्माथ मधुयष्टिका ।
നാലാം മാസത്തിൽ കൊടുത്തുവ്വ വേർ
നന്നാറി അരത്ത, ഓരിലത്താമര ,
എരട്ടിമധുരം ഇവ കൊണ്ടുള്ള പാൽ
കഷായം.
बृहतीद्वय काश्मर्य
क्षीरिशुंगत्वचो घृतम् ।
അഞ്ചാം മാസത്തിൽ ചെറുവഴുതിന
വേരും വെൾ വഴുതിനവേരും, കുമിഴിൻ
വേരും, നാല്പാമരമൊട്ടും, തൊലിയും
കൊണ്ടു കഷായം തയ്യാറാക്കി
പാൽ കഷായം ഉണ്ടാക്കി നെയ്യും
ചേർത്തു കഴിക്കണം.
पृश्निपर्णी बलाशिग्रु
श्वदंष्ट्रा मधुपर्णिका ।
ഓരിലവേര് / മൂവിലവേര്
കുറുന്തോട്ടിവേർ , മുരിങ്ങവേർ ,
ഞെരിഞ്ഞിൽ , അമരിവേർ
ഇവ കൊണ്ടുള്ള പാൽ കഷായം
ആറാംമാസത്തിൽ നൽകണം
शृंगाटकं विसं द्राक्षा
करेरु मधुकं सिता '
വൻകൊട്ടക്കിഴങ്ങ് (വല്പട്ടക്കിഴങ്ങ്)
താമരവളയം, മുന്തിരിങ്ങാപ്പഴം,
കഴിമുത്തങ്ങ, എരട്ടിമധുരം
ഇവ കൊണ്ടുള്ള പാൽ കഷായം
പഞ്ചസാര ചേർത്തു ഏഴാം മാസ
ത്തിൽ സേവിക്കണം.
सप्तैतान् पयसा योगा -
नर्द्धश्लोकसमापनान् ।
क्रमात्सप्तसु मासेषु
गर्भ स्रवति योजयेत् ॥
कपित्थ विल्व बृहती
पटोलेक्षु निदिग्द्धिका : ।
एतै : शृतं प्रयुञ्जीत
क्षीरं मासेष्टमे तथा ॥
എട്ടാം മാസത്തിൽ വിളാവിൻവേര്,
കൂവളവേര്, വെൾവഴുതിനവേര്,
പടോലവള്ളി, കരിമ്പിൻവേര്
ചെറുവഴുതിനവേര് ഇവ കൊണ്ടു
ള്ള പാൽ കഷായം നൽകണം.
नवमेशारिबानन्ता
पयस्या मधुयष्टिभि : I
योजयेद्दशमेमासि
सिद्धं क्षीरं पयस्यया ॥
अथवा यष्टिमधुक
नागरामरदारुभि : I
ഒമ്പതാം മാസത്തിൽ നന്നാറിക്കിഴങ്ങ്,
കൊടുത്തുവ്വവേര്, അടപതിയൻ കിഴ
ങ്ങ് എരട്ടിമധുരം ഇവ കൊണ്ടുള്ള
പാൽ കഷായവും ,
പത്താംമാസത്തിൽ അടപതിയൻ
കിഴങ്ങു മാത്രമിട്ടു കുറുക്കിയ പാലോ
സേവിക്കണം. അല്ലെങ്കിൽ എരട്ടി
മധുരം , ചുക്ക്, ദേവതാരം ഇവ കൊ
ണ്ടു തയ്യാറാക്കിയ പാൽ കഷായ
മോ സേവിക്കാം.
नागोदरे चोपविष्टे
घृतक्षीररसान् भिषक् ।
युञ्ज्यात् बृंहण वातघ्न
मधुरद्रव्य संस्कृतान् ॥
നാഗോദരമെന്നും, ഉപവിഷ്ടമെന്നും
പേരായ ഗർഭരോഗങ്ങളിൽ വൈദ്യൻ
ബൃംഹണങ്ങളും വാതഹരങ്ങളും
മധുരങ്ങളുമായ ഔഷധങ്ങളെക്കൊ
ണ്ടു കാച്ചിയ നെയ്യ് പാൽ, മാംസരസം
എന്നിവ പ്രയോഗിക്കണം.
लीनाख्ये बृंहणं कार्यं
कट्यभ्यंगो विशेषत: ।
ലീനം എന്ന രോഗത്തിൽ ബൃംഹണവും
പ്രത്യേകിച്ച് അരക്കെട്ടിൽ എണ്ണ തേക്കു
കയും വേണം.
सुखप्रसवे प्रयोग :
सुखसूतिकरान् यागा -
नष्टमे मासि योजयेत् ।
സുഖപ്രസവത്തെ ചെയ്യുന്ന യോഗങ്ങ
ളെ എട്ടാമത്തെ മാസത്തിൽ ചെയ്യണം.
നിലപ്പന കഷായത്തി-
ലതുതന്നേ സുകല്ക്കിതം
സിദ്ധം പയോയുതം പേയം
തിലജം സുഖസൂതയേ
നിലപ്പന കഷായവും കല്ക്കനുമായി
പാൽ ചേർത്തു കാച്ചിയ എണ്ണ
സുഖപ്രസവകരമാകുന്നു.
बलाजीरकसंसिद्धं
पयश्च प्रपिबेत् प्रगे ।
കുറുന്തോട്ടിവേര്, ജീരകം ഇവയിട്ടു
കുറുക്കിയ പാൽ രാവിലെ സേവിക്കുക.
സുഖപ്രസവം ഉണ്ടാകും.
വെള്ളരിക്കുടരുപോദകാരസേ
ഭദ്രയഷ്ടിമധുകൈ :സുകല്ക്കിതം
സാധിതം സമപയസ്തഥാ ഘൃതം
പായയേച്ച സുഖസൂതയേഭിഷക് .
വെള്ളരിയുടെ കുടൽ പിഴിഞ്ഞ നീരും,
വശളച്ചീരയുടെനീരും എടുത്ത്
ചെറൂളയും എരട്ടിമധുരവും കല്ക്കമായി
പാൽ ചേർത്തു കാച്ചിയ നെയ്യ് സേവിപ്പി
ക്കുക. സുഖപ്രസവത്തിന്നു വിശേഷം .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW