Random Post

തിത്തിരിപ്പക്ഷികൾ - Lapwings

കരാഡ്രിഡേ(Charadriidae) പക്ഷികുടുംബത്തിൽപ്പെടുന്ന, മണൽക്കോഴികളോട് അടുത്ത ബന്ധമുളള പക്ഷികളാണ്‌ തിത്തിരിപ്പക്ഷികൾ (ഇംഗ്ലീഷ്:Lapwings)‍.

തുറസായ പ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും താമസിക്കാൻ ഇഷ്ടപ്പെടുന്ന ഇവ സദാ ശബ്ദിച്ചിക്കൊണ്ടിരിക്കുന്ന പക്ഷികളാണ്. ചെങ്കണ്ണി തിത്തിരി, മഞ്ഞക്കണ്ണി, ചാരത്തലയൻ തിത്തിരി, വെള്ളവാലൻ തിത്തിരി തുടങ്ങി ഏഴിനങ്ങളാണ് ഇന്ത്യയിൽ കാണപ്പെടുന്ന തിത്തിരിപ്പക്ഷികൾ.

ഇതിൽ അഞ്ചിനം പക്ഷികളെ കേരളത്തിലും കാണാം. മഞ്ഞക്കണ്ണിയുടെ മുഖത്തിന് മഞ്ഞനിറവും ചെങ്കണ്ണിയുടേതിന് ചുവപ്പുനിറവുമാണ്. ചെങ്കണ്ണിയുടെ മാറിടത്തിന് കറുപ്പുനിറമായിരിക്കും. മഞ്ഞക്കണ്ണിയും ചെങ്കണ്ണിയും തമ്മിൽ ഏറെ രൂപസാദൃശ്യമുണ്ട്. എന്നാൽ ശബ്ദത്തിലൂടെ ഇവയെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും.

" तित्तिरिर्वर्णदो ग्राही हिक्का- दोषत्रयापहः श्वासकासज्वरहरस्तस्माद्गौरोऽधिवो गुणैः” 
( भावप्रकाशं )

Post a Comment

0 Comments