അതികാർശ്യ രോഗങ്ങൾ - അതിലംഘനം ചെയ്താൽ ഉണ്ടാകുന്ന രോഗങ്ങൾ

"अतिकार्श्यं भ्रमः कासस्तृष्णाधिक्यमरोचकः।
स्नेहाग्निनिद्रादृक्श्रोत्रशुक्लौजःक्षुत्स्वरक्षयः॥२९
वस्तिहृन्मूर्धजङ्घोरुत्रिकपार्श्वरुजा ज्वरा:।
प्रलापोर्ध्वानिलग्लानिच्छर्दिपर्वास्थिभेदनम्॥३०
विण्मूत्रादिग्रहाद्या: च जायन्तेऽतिविलङ्घनात्।"
( अ हृ सू द्विविधोपक्रमणीयम् )

अतिकार्श्यं भ्रमः कास तृष्णाधिक्यं अरोचकः
स्नेहाग्नि निद्रा दृक्श्रोत्र शुक्लौजःक्षुत्स्वरक्षयः
वस्ति हृन्मूर्ध जङ्घोरु त्रिक पार्श्वरुजा ज्वरा:
प्रलापोर्ध्वानिल: ग्लानि:छर्दि: पर्वास्थिभेदनम्
विण्मूत्रादिग्रहाद्या: च विलङ्घनात् जायन्ते ।

"അതികാർശ്യം ഭ്രമ: കാസ:
തൃഷ്ണാധിക്യമരോചക:
സ്നേഹാഗ്നിനിദ്രാദൃക്ശ്രോത്ര
ശുക്ലൗജ: ക്ഷുത് സ്വരക്ഷയ:
വസ്തിഹൃന്മൂർദ്ധ്വജംഘോരു
ത്രികപാർശ്വരുജാ ജ്വരാ:
പ്രലാപോർദ്ധ്വാനിലഗ്ലാനി
ച്ഛർദിപർവാസ്ഥിഭേദനം
വിണ്മൂത്രാദിഗ്രഹാദ്യാശ്ച ജായന്തേതിവിലംഘനാത്."

ലംഘനാതിയോഗത്തിൽ അതി
കാർശ്യം , ഭ്രമം , കാസം , തൃഷ്ണാ
ധിക്യം , അരുചി ഇവയും സ്നിഗ്ദ്ധ
ത , അഗ്നിദീപ്തി , ഉറക്കം , ദർശന
ശക്തി , ശ്രവണശക്തി , ശുക്ലം , 
ഓജസ്സ് , വിശപ്പ് , സ്വരം ഇവയുടെ
ക്ഷയവും വസ്തി , ഹൃദയം , ശിരസ്സ് ,
ജംഘ , ഊരു , ത്രിക , പാർശ്വഭാഗം
എന്നിവിടങ്ങളിൽ വേദനയും പനി ,
പ്രലാപം , ഉദ്ഗാരം , ഗ്ലാനി , ഛർദ്ദി ,
സന്ധികളിലും അസ്ഥികളിലും പിള
ർക്കുന്നതു പോലെയുള്ള വേദന , 
മലമൂത്രാദികളുടെ തടവ് ഇവയും 
ഉണ്ടാകും.



योजयेत् बृंहणं तत्र सर्वं पानान्नभेषजम्॥३३
अचिन्तया हर्षणेन ध्रुवं सन्तर्पणेन च।
स्वप्नप्रसङ्गाच्च कृशो वराह इव पुष्यति॥३४
( अ हृ सू द्विविधोपक्रमणीयम् )

तत्र ( कृशे ) बृंहणं सर्वं पानान्नभेषजम्
योजयेत् ।अचिन्तया हर्षणेन सन्तर्पणेन 
च , स्वप्नप्रसङ्गात् च कृशो वराह इव ध्रुवं
पुष्यति ।

" യോജയേൽ ബൃംഹണം 
തത്ര സർവ്വം പാനാന്നഭേഷജം
അചിന്തയാ ഹർഷണേന 
ധ്രുവം സന്തർപ്പണേന ച
സ്വപ്നപ്രസംഗാച്ച കൃശോ 
വരാഹ ഇവ പുഷ്യതി."

കാർശ്യത്തിൽ ബൃംഹണങ്ങളായ
അന്നപാനൗഷധങ്ങളെല്ലാം ശീലി
ക്കേണ്ടതാണ്. വിചാരങ്ങൾ കൊ
ണ്ട് മനസ്സിനെ വിഷമിപ്പിക്കാതിരി
ക്കുകയും സന്തോഷമുളവാക്കു
ന്ന കാര്യങ്ങളാലും ബൃംഹണക്രിയ
കൊണ്ടും അതിനിദ്ര കൊണ്ടും കൃ
ശനായവൻ പന്നിയെപ്പോലെ പുഷ്
ടിയെ പ്രാപിക്കുന്നു. 



Comments