ആനന്ദഭൈരവം ഗുളിക


പൊന്‍കാരം കായവും നാഭി മുളകും തിപ്പലീ തഥാ 
നാരങ്ങാനീര്‍ പിഴിഞ്ഞിട്ട് അരച്ചിട്ടങ്ങുരുട്ടുക
പിന്നെ നന്നായുണക്കീട്ടു തദ്രസേ പാനമാചരേത്
ആന്ദഭൈരവന്നാമ സന്നിപാതജ്വരാപഹം.


പൊന്‍കാരം, സോമനാദികായം, വത്സനാഭി, കുരുമുളക്, ചെറുതിപ്പലി, ഇവ സമം ചെറുനാരങ്ങാനീരില്‍ രണ്ടുയാമം അരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു നാരങ്ങാനീരില്‍ സേവിക്കുക.
സന്നിപാതജ്വരം ശമിക്കും. 

Comments