അഗ്ര്യൌഷധങ്ങൾ

അഗ്ര്യൌഷധങ്ങൾ

" രോഗങ്ങൾക്കൊറ്റയായോരോ
ഔഷധങ്ങൾ ക്രമത്തിന്
വാതംമുമ്പായ്പറഞ്ഞീടാം 
രാസ്നാ വാതത്തിനും നന്ന്
പിത്തത്തിന്നമൃതും തഥാ
ചുക്കു ശ്ലേഷ്മാവിനും കൊള്ളാം 
ജ്വരേ കടുകുരോഹിണി
ചന്ദനം രക്തപിത്തത്തി
ന്നേറ്റവും ഗുണമുള്ളത്
കണ്ടകാരി ചുമക്കും
നന്നിക്കിളിൽ ദശമൂലവും
കാസേശ്വാസേച കാസഘ്നം
ലാക്ഷാ യക്ഷ്മാവിനും ഗുണം
സ്വരസാദേ ജപാനെല്ലി പത്രം
ക്ഷൗദ്രയുതേ പിബേത്
മലരിഞ്ചിയരുച്യാം ച
പ്രസേകേ വൃഷപത്രവും
ഛർദ്ദിക്കു വില്വംമലരും 
ഹൃദ്രോഗേ ജീരകം തഥാ
രംഭാ ദാഹത്തിനും ദ്രാക്ഷാ
മദമൂർച്ഛയെ വെല്ലുവാൻ
ഭല്ലാതക(ഫലം)മതും കാട്ടു
ചേനയും മൂലരോഗകേ
ഉദാവർത്തേ ച കൊന്നത്തോ
ലതിസാരേ ച മുസ്തയും
വിഷൂച്യാം ശരപുഖാംഘ്റി
ഗ്രഹണ്യാം വത്സകം തഥാ
ഗോകണ്ടകഞ്ച കൃഛ്രത്തി
ന്നശ്‌മരിക്കശ്മഭിത്തഥാ
പ്രമേഹത്തിന്നു നെല്ലിക്കാ 
ഏകനായകവും തഥാ
ഗുന്മത്തിൽ പ്ലാശ് നല്ലൊന്ന്
ശൂലയ്ക്ക് മുള തന്നില
പ്ലീഹയ്ക്കുമുദരത്തിന്നും
തിപ്പലീപശുമൂത്രവും
പാണ്ഡുവിന്നു കടുക്കായും 
കാമിലയ്ക്കഥമഞ്ഞളും
ശോഫേ പുനർന്നവം നന്ന്
വിസർപ്പേ കറുകാ തഥാ
മസൂരിക്കാനയടിയൻ 
കുഷ്ഠത്തിൽ ഖദിരം തഥാ
ശ്വിത്രകേ പഞ്ചവൽക്കം ച
വേല്ലം കൃമിഹരം പരം
ശിരോരോഗേ ച രാമച്ചം 
ത്രിഫലാ നേത്രരോഗകേ
നാസാകർണ്ണമിവറ്റിന്നു 
കരുനൊച്ചി ഗുണം തുലോം
ഓഷ്ഠജിഹ്വാദിരോഗത്തിൽ 
യഷ്ടീമധൂകമുത്തമം
അരിമേദപ്പെട്ട ദന്തരോഗ
ത്തിന്നേറ്റമുത്തമം
ഇവയോരോന്നുകൊണ്ടുള്ള
 പ്രയോഗം ഗുരുഭാഷിതാത്
പ്രയോഗിച്ചാൽ ശമിച്ചീടും വ്യാധിയിച്ചൊന്നതൊക്കെയും."

അഗ്രൗഷധങ്ങൾ
  (അ ഹൃ)
  മുസ്താപർപ്പടകം ജ്വരെ
  തൃഷി ജലം മൃദ്ഭൃഷ്ട
  ലോഷ്ടോത്ഭവം
  ലാജാ ഛർദ്ദിഷു
 വസ്തിജേഷു ഗിരിജം
  മേഹേഷു ധാത്രീ നിശെ
  പാണ്ഡ്വൗ ശ്രേഷ്ഠമയ:
  അഭയാ അനിലകഫേ
  പ്ലീഹാമയെ പിപ്പലീ
  സന്ധാനെ കൃമിജാ
  വിഷേ ശുകതരു
  മേദോനിലെ ഗുഗ്ഗുലു :
  
  വൃഷോ അസ്രപിത്തേ
  കുടജോ അതിസാരേ
  ഭല്ലാതക : അർശസ്സു
  ഗരേഷു ഹേമ :
  സ്ഥൂലേഷു താർക്ഷ്യം
  കൃമിഷു കൃമിഘ്നം
  ശോഷേ സുരാ ഛാഗപയ :
   ഛാഗമാംസം
അക്ഷ്യാമയേഷു ത്രിഫലാ
  ഗുളൂചി വാതാസ്രരോഗെ
   മഥിതം(തക്രം) ഗ്രഹണ്യാം
  കുഷ്ഠഷു ഖദിരസ്യസാര :
  സേവ്യ:
  സർവ്വേഷുരോഗേഷു
  ഖദിരസ്യസാര :(സേവ്യ:)


  ഉന്മാദേ ഘൃതം അനവം
  ശോകം മദ്യം
  വിസ്മൃതിം ബ്രഹ്മീ
  നിദ്രാനാശം ക്ഷീരം
  ജയതിരസാളാ പ്രതിശ്യായം


  മാംസം കാർശ്യം
  ലശുന: പ്രഭഞ്ജനം
  സ്തബ്ധഗാത്രതാം സ്വേദ :
  ഖുഡമഞ്ജര്യാ : ഖുപുര:
  നസ്യം സ്കന്ധ അംസ
 ബാഹുരുജം
  നവനീതഖണ്ഡം അർദ്ദിതം
  ഔഷ്ട്രംമൂത്രം പയ : ച
  ഹന്തി ഉദരം
  നസ്യം മൂർദ്ധവികാരാൻ
  അചിരോത്ഥം വിദ്രധിം
  അസ്രവിസ്രാവ :

  നസ്യം കബളം മുഖജാൻ
  നസ്യാഞ്ജനതർപ്പണാനി
  നേത്രരുജ:
  വൃദ്ധത്വം ക്ഷീരഘൃതേ
  മൂർച്ഛാം ശീതാംബുമാരുതച്ഛായാ :

  സമശുഷ്ക്കാർദ്രകമാത്രാ
  മന്ദേ വഹ്നൌ
  ശ്രമേ സുരാ
  സ്നാനം ദു:ഖസഹത്വേ
  സ്ഥൈര്യ വ്യായാമോ
  ഗോക്ഷുര :ഹിത : കൃച്ഛ്രെ
  
  കാസെ നിദിഗ്ദ്ധികാ
  പാർശ്വശൂലെ പുഷ്ക്കരജടാ
 വയസ: സ്ഥാപനെ ധാത്രീ
  ത്രിഫലാഗുഗ്ഗുലുർ വ്രണേ
വസ്തിർ വാതവികാരാൻ
  പൈത്താൻ വിരേക:
  കഫോദ്ഭവാൻ വമനം
  ക്ഷൌദ്രംജയതി 
  വലാസം
  സർപ്പി : പിത്തം
  സമീരണം തൈലം

  ഇത്യഗ്ര്യം യത് പ്രോക്തം
  രോഗാണാമൌഷധം ശമായാലം
  തദ്ദേശ കാല ബലതോ
  വികല്പനീയം യഥായോഗ്യം.

അഗ്ര്യ ഔഷധങ്ങൾ
(ഗദനിഗ്രഹം)
കൈരാതാംബുദപർപ്പടം ജ്വരഗദെ, തക്രം ഗ്രഹണ്യാം , അഥാ -
തീസാരെ കുടജ : കൃമൌ
കൃമിരിപുർ, ദുർന്നാമകേf -
രുഷ്ക്കരം .
പണ്ഡ്വൌ കിട്ട, മഥ ,
ക്ഷയേ ഗിരിജതു
ശ്വാസെതു ഭാർങ്ഗ്യൌഷധം,
മേഹേത്വാമലകം, തൃഷി
ജലം സന്തപ്ത ഹേമാമ്പിതം

ശൂലെ ഹിംഗു, കരഞ്ജമാമപവനെ, തൈലം രുബോർ മൂത്രരുക്,
ശ്രേഷ്ഠാ പ്ലീഹ്നികണാ,
വിഷേശുകതരു:
കാസേതു കണ്ടാരികാ
വാതവ്യാധിഷു ഗുഗ്ഗുലുശ്ചലശുന: , സ്യാ-
ദ്രക്തപിത്തേ വൃഷോf
പസ്മാരേ തു വചാസവാഗഥ,
ഗരേഹേമോദരേ രേചനം.

വാതാസ്രേതുഗുഡൂചികാ ,
-
ർദ്ദിതഗദെമാഷേണ്ഡരീ, മേദസി ക്ഷൌദ്രാംഭ: , പ്രദരേ തിരീട , മരുചൌ
ലുംഗോ, വ്രണേഗ്ര്യ: പുര:
ശോകേ മദ്യമഥാമ്ലപിത്തരുജി തു
ദ്രാക്ഷാ , ഥ കൃച്ഛ്രേ വരീ
കൂഷ്മാണ്ഡാംബു, ദൃഗാമയെ തു ത്രിഫലാ
ഉന്മാദേ പുരാണഘൃതം

कुष्ठेഖദിരസാരവാർയ്യഥപയോ
നിദ്രാക്ഷയെ മാഹിഷം
ശ്വീത്രെ വാകുചിഫല്യ .ജീർണ്ണരുജി തു
സ്വാപോഭയേ തോഷണം
ഛർദ്ദൌലാജമധൂ, ,ർദ്ധ്വജത്രുവികൃതൌ 
നസ്യം സതീക്ഷ്ണൗഷധം,
ശൂലെ പാർശ്വഭവേ തു പുഷ്ക്കരജടാ ,
മൂർച്ഛാസു ശീതോവിധി:

കാർശ്യേമാംസരസോfശ്മ
രീഷു गिरिभित्
ഗുല്മേഷു ശിഗ്രുത്വചോ ,
മോക്ഷോസ്രസ്യ തു വിദ്ര ധൌ , ജതുരസൈ-
ഹിധ്മാസു നസ്യം ഹിതം .
ദാഹേ ശീതവിധിർ, ഭഗന്ദരഗദെ
തൂർവ്വീലതാശ്വാസ്ഥിനീ
ഘൃഷ്ടേ രാസഭലോഹിതൈ : സ്വരഗദെ
മധ്വാന്വിതം പൌഷ് ക്കരം
വചാസവാഗ= വയമ്പോടു കൂടി ബ്രഹ്മി
തിരീട = പാച്ചോറ്റി
ലുംഗ : = മാതുളുംഗ :
തൂർവ്വീലതാ = നിലമ്പരണ്ട
ശ്വാസ്ഥി = ശ്വാവിന്റെ അസ്ഥി
രാസഭ ലോഹാതം = കഴുതച്ചോര

Comments