ശോധനം അഞ്ചുവിധത്തിലാകുന്നു

यदीरयेत् बहिर्दोषान् पञ्चधा शोधनं च तत्।
निरूहो वमनं कायशिरोरेकोऽस्रविस्रुतिः॥"५
( अ हृ सू द्विविधोपक्रमणीयम् )

यत् दोषान् बहिः ईरयेत् तत् शोधनं ,
निरूह: ,वमनं , कायशिरोरेक: ,
अस्रविस्रुतिः पञ्चधा च ।

"യദീരയേത് ബഹിർദോഷാൻ
പഞ്ചധാ ശോധനം ച തത്
നിരൂഹോ വമനം കായ
ശിരോരേകോസ്രവിസ്രുതിഃ"

യാതൊരു ഔഷധം ദോഷങ്ങളെ
പുറത്തേക്ക് ഇളക്കിക്കളയുന്നുവോ
അത് ശോധനമാകുന്നു. വസ്തി , 
വമനം , വിരേചനം , നസ്യം , രക്ത
മോക്ഷം ഇങ്ങനെ ശോധനം അഞ്ചു
വിധത്തിലാകുന്നു.


Comments