ആമവാതാരിരസം


രസോ ഗന്ധോ വരാ വഹ്നിര്‍ ഗുഗ്ഗുലുക്രമവര്‍ദ്ധിതഃ
ഏതദേരണ്ഡതൈലേന ശ്ളക്ഷ്ണചൂര്‍ണ്ണം പ്രപേഷയേത്
കര്‍ഷോ സൈരണ്ഡതൈലേന ഹന്ത്യുഷ്ണജലപായിനാം
ആമവാതമതീവോഗ്രം ദഗ്ദ്ധമുദ്ഗാദിവര്‍ജ്ജയേത്.



രസം ഭാഗം ഒന്ന്. ഗന്ധകം ഭാഗം രണ്ട്. നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് ഇവ ഭാഗം മൂന്ന്. കൊടുവേലിക്കിഴങ്ങ് ഭാഗം നാല്.ഗുഗ്ഗുലു ഭാഗം അഞ്ച്. ഇവ നല്ലപോലെ പൊടിച്ച് ആവണക്കെണ്ണചേര്‍ത്തരച്ചു മെഴുക്കാക്കിവച്ചിരുന്ന് മൂന്നു കഴഞ്ചുവീതം ചൂടുവെളളത്തില്‍ സേവിക്കുക. ആമവാതം ശമിക്കും. സേവാകാലത്തു പാല്‍, ചെറുപയര്‍, മുതലായവ ഉപയോഗിക്കാന്‍ പാടില്ല. 

Comments