കോലാദിമണ്ഢൂരം


കോലാഗ്രന്ഥിക ശൃങ്ഗിവേര ചപലാ ക്ഷാരൈസ്സമം ചൂര്‍ണ്ണിതം
മണ്ഡൂരം സുരഭീജലേ f ഷ്ടഗുണിതേ പക്ത്വാഥ സാന്ദ്രീകൃതം
തം ഖാദേദശനാദിമദ്ധ്യവിരതൌെ പ്രായേണ ദുഗ്ദ്ധാന്നഭുഗ്
ജേതും വാതകഫാമയാന്‍ പരിണതൌെ ശൂലം ച ശൂലാനി ച.

കാട്ടുമുളകിൻവേര്, കാട്ടുതിപ്പലിവേര്, ചുക്ക്, തിപ്പലി, ചവര്‍ക്കാരം, ഇവ ഓരോന്നും സമമായെടുത്ത് എല്ലാം കൂട്ടിയിടത്തോളം ശുദ്ധി ചെയ്ത പുരാണകിട്ടവും ചേര്‍ത്ത് എട്ടിരട്ടി ഗോമൂത്രത്തില്‍ പാകം ചെയ്തു കൊഴുക്കുമ്പോള്‍ വാങ്ങി സൂക്ഷിച്ചുവച്ചിരുന്ന് ഊണിന്റെ ആദിയിലും മദ്ധ്യത്തിലും അവസാനത്തിലും സേവിക്കുക; പാല്‍ച്ചോറ് പത്ഥ്യമായി ഉപയോഗിക്കണം. 
എന്നാല്‍ വാതകഫരോഗങ്ങള്‍ ,പരിണാമശൂല മ,റ്റു ശൂലകള്‍ ഇവ ശമിക്കും.

Comments