കല്യാണക്ഷാരം


കല്യാണക്ഷാരം

ത്രികടു ത്രിപടു ശ്രേഷ്ഠാ ദന്ത്യരുഷ്കര ചിത്രകം
ജര്‍ജ്ജരം സ്നേഹമൂത്രാക്തമന്തര്‍ദ്ധൂമം വിപാചയേല്‍
ശരാവസന്ധോ മൃല്ലിപ്തേ ക്ഷാരഃകല്യാണകാഹ്വയഃ
സപീതഃ സര്‍പ്പിഷായുക്തേ ഭുക്തേവാ സ്നിഗ്ദ്ധഭോജിനാം
ഉദാവര്‍ത്ത വിബന്ധാര്‍ശോ ഗുല്മ പാണ്ഡൂദരക്കൃമി
മൂത്രസംഗാശ്മരീശോഫ ഹൃദ്രോഗഗ്രഹണീഗദാന്‍
മേഹപ്ളീഹരുജാനാഹ ശ്വാസകാസാംശ്ചനാശയേല്‍.


ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ്, വിളയുപ്പ്, തുവര്‍ച്ചിലയുപ്പ്, ത്രിഫലത്തോട്, നാഗദന്തിവേര്, ചേര്‍ക്കുരു, കൊടുവേലിക്കിഴങ്ങ്, ഇവ നല്ലതുപോലെ ഇടിച്ച് ആവണക്കെണ്ണയും ഗോമൂത്രവും ചേര്‍ത്തു കുഴച്ച് ഒരു ചട്ടിയിലാക്കി വേറൊരു ചട്ടികൊണ്ടടച്ച് ശീലമണ്‍ ചെയ്ത് കൊതുമ്പുകൊണ്ടു തീയെരിച്ച് പുകപോകാതെ ഭസ്മമാക്കിയെടുത്തു നെയ്യിൽ മര്‍ദ്ദിച്ച് സേവിക്കുക. ആഹാരത്തില്‍ നെയ്യും ഭസ്മവും ചേര്‍ത്തു സേവിക്കുകയും ചെയ്യാം.
ഉദാവര്‍ത്തം, സ്രോതോബന്ധം, അര്‍ശസ്സ്, ഗുല്മം, പാണ്ഡു, മഹോദരം, കൃമിരോഗം, മൂത്രതടസ്സം, അശ്മരി, ശോഫം, ഹൃദ്രോഗം, ഗ്രഹണീരോഗം, മേഹം, പ്ളീഹ, വയര്‍വീര്‍പ്പ്, ശ്വാസകാസങ്ങള്‍, ഇവ ശമിക്കും

Comments