അതിസ്ഥൗല്യാദിയിൽ പ്രയോജനകരമാകുന്ന മരുന്ന്

" मधुना त्रिफलां लिह्याद्गुडूचीमभयां घनम्॥२२
रसाञ्जनस्य महतः पञ्चमूलस्य गुग्गुलोः।
शिलाह्वस्य प्रयोगश्च साग्निमन्थरसो हितः॥"२३
( अ हृ सू द्विविधोपक्रमणीयम् )

मधुना त्रिफलां गुडूची ,अभयां ,घनं लिह्यात्।
रसाञ्जनस्य महतः पञ्चमूलस्य गुग्गुलोः
शिलाह्वस्य साग्निमन्थरस: प्रयोग: च हितः।

" മധുനാ ത്രിഫലാം ലിഹ്യാൽ
ഗുഡൂചീമഭയാം ഘനം
രസാഞ്ജനസ്യ മഹതഃ 
പഞ്ചമൂലസ്യ ഗുഗ്ഗുലോഃ
ശിലാഹ്വസ്യ പ്രയോഗശ്ച 
സാഗ്നിമന്ഥരസോ ഹിതഃ"

ത്രിഫല പൊടിച്ച് തേനിൽ ചാലിച്ച്
അലിച്ചിറക്കുക. ചിറ്റമൃത് , കടുക്ക ,
മുത്തങ്ങ ഇവ പൊടിച്ച് തേനിൽ 
ചാലിച്ച് അലിച്ചിറക്കുക. രസാഞ്ജന
മോ വലിയ പഞ്ചമൂലമോ ഗുൽഗുലു
വോ കന്മദമോ പൊടിച്ച് മുഞ്ഞനീരി
ൽ സേവിക്കുന്നതും അതിസ്ഥൗല്യാ
ദിയിൽ പ്രയോജനകരമാകുന്നു.

विडड्गं नागरं क्षारः काललोहरजो मधु।
यवामलकचूर्णं च योगोऽतिस्थौल्यदोषजित्॥"२४
( अ हृ सू द्विविधोपक्रमणीयम् )

विडड्गं नागरं क्षारः काललोहरज: मधु
यवामलकचूर्णं च योगः अतिस्थौल्यदोषजित् ।

" വിഡംഗം നാഗരം ക്ഷാരഃ 
കാളലോഹരജോ മധു 
യവാമലകചൂർണ്ണം ച 
യോഗോതിസ്ഥൗല്യദോഷജിത് . "

വിഴാലരി , ചുക്ക് , ചവർക്കാരം ,
ഉരുക്കുപൊടി , യവം , നെല്ലിക്ക
ഇവ പൊടിച്ച് തേനിൽ ചേർത്തു
സേവിക്കുക. അതിസ്ഥൗല്യം ശമിക്കും.


Comments