ആന്ത്രകുഠാരം ഗുളിക


ജാതിലിംഗാഭയാ ഹിംഗു സിഡൂത്ഥം ടങ്കണം വചാ
യവക്ഷാരം കുബേരാക്ഷീബീജശ്ച ലശുനം സമം
സംശുദ്ധ സാഗരൈരരണ്ഡബീജം സര്‍വ്വം സമാംശകം
നിര്‍ഗ്ഗുണ്ഡീസ്വരസേ സമ്യന്മര്‍ദ്ദയിത്വാ ച കാരയേല്‍
ഗുഞ്ജാപ്രമാണം ഗുളികാം ഗുളോഷ്ണോദകേന വാ
ആര്‍ദ്രകസ്വരസനാപി ദദ്യാദേതദ് ഭിഷഗ്വരഃ
ആന്ത്രവൃദ്ധാവുദാവര്‍ത്തേ സര്‍വ്വശൂലാമയേഷു ച
വിബന്ധാര്‍ശസ്സു ഗുന്മേഷു സര്‍വ്വശോഫോദരേഷു ച
വിശേഷാദാന്ത്രശൂലായാം നാമ്നാപ്യാന്ത്രകുഠാരകം.


ചായില്യം, കടുക്കാത്തോട്, കായം ,ഇന്തുപ്പ്, പൊന്‍കാരം, വയമ്പ്, ചവര്‍ക്കാരം, കഴറ്റിക്കുരുപ്പരിപ്പ്, വെളളുളളി, ഇവ സമം ഇവയെല്ലാം കൂടിയിടത്തോളം തോടും നാളവും കളഞ്ഞ് ശുദ്ധിചെയ്തെടുത്ത കടലാവണക്കിന്‍കുരുപ്പരിപ്പ് ഇവയെല്ലാംകൂടെ കരുനൊച്ചിയിലനീരില്‍ നല്ലതുപോലെ അരച്ച് കുന്നിക്കുരു പ്രമാണം ഗുളികയുരുട്ടിയുണക്കിവച്ചിരുന്നു ശര്‍ക്കര, ചൂടുവെളളം, ഇഞ്ചിനീര് മുതലായ അനുപാനങ്ങളില്‍ സേവിക്കുക; 
 ആന്ത്രവൃദ്ധി, ഉദാവര്‍ത്തം, ശൂലകള്‍, മലബന്ധം, അര്‍ശസ്സ്, ഗുന്മം , ശോഫം, മഹോദരം, മുതലായവയേയും വിശേഷിച്ച് ആന്ത്രവൃദ്ധിയേയും ശമിപ്പിക്കും. ഇതിന് ആന്ത്രകുഠാരം എന്നു പേര്‍ പറയുന്നു

Comments