കുക്കുടലവണം


പക്ഷകോലാശൃതക്വാഥേ ചതുര്‍ഭാഗാവശേഷിതേ 
കുക്കുടീംപത്രപിത്താന്ത്ര ശകൃത് പാത്തുണ്ഡവര്‍ജ്ജിതാം
പലം ഷോഡശസംഗ്രഹ്യ സാമുദ്രം സമഭാവിതം
ആഭ്യാന്തു ദ്വിഗുണക്ഷീരം നാളികേരഫലസ്യതു
തൈലസ്യ പ്രസൃതം ദദ്യാല്‍ സര്‍പ്പിഷശ്ച തഥാ ഭവേല്‍
ഹിംഗു ത്രികടുകം ചൈവ ജീരകേ ച തഥൈവ ച
ഏതേഷാന്‍ കാര്‍ഷികാന്‍ഭാഗാന്‍പ്രതീവാപം വിനിക്ഷിപേല്‍
കുക്കുടം നാമലവണം ഭക്ഷയേല്‍ പ്രാതരുത്ഥിതഃ
തക്രാനുപാനം കര്‍ത്തവ്യം വാതഗുല്മമപോഹതി.


പഞ്ചകോലം കഷായം വച്ചു നാലൊന്നാക്കി പിഴിഞ്ഞരിക്കുക. തൂവലും പിത്തവും കുടലും മലവും കാലും ചുണ്ടും കളഞ്ഞെടുത്ത കരിമ്പിടക്കോഴിമാംസം പലം പതിനാറ്. കടലുപ്പു പലം പതിനാറ്. തേങ്ങാപ്പാല്‍ തുടം നാല്. വെളിച്ചെണ്ണ തുടം രണ്ട്. നെയ്യ് തുടം രണ്ട്. കായം ,ചുക്ക്, കുരുമുളക്, തിപ്പലി, ജീരകം, കരിംജീരകം, ഇവ മൂന്നു കഴഞ്ചുവീതം പൊടിച്ചുചേര്‍ത്ത് എല്ലാം കൂടിയോജിപ്പിച്ച് ഒരു കുടത്തിലാക്കി ശീലമണ്‍ചെയ്ത് 90 നാഴിക വേകിച്ചെടുത്ത ഭസ്മം വെണ്ണയില്‍ സേവിച്ച് മോര് അനുപാനമായി ഉപയോഗിക്കുക; 
വാതഗുന്മവും മറ്റു ഉദരവ്യാധികളും ശമിക്കും

Comments