Random Post

ശോധനം

न शोधयति यद्दोषान् समान् नोदीरयत्यपि।
समीकरोति विषमान् शमनं तच्च सप्तधा॥६
पाचनं दीपनं क्षुत्तृड्व्यायामातपमारुताः।" 
( अ हृ सू द्विविधोपक्रमणीयम् )

यत् दोषान् न शोधयति , समान् न उदीरयति
अपि विषमान् ( यत् ) समीकरोति ,तत् शमनं।
तत् पाचनं दीपनं क्षुत्तृड् व्यायामातप मारुताः
( इति ) सप्तधा च ।

" ന ശോധയതി യദ്ദോഷാൻ 
സമാനോദീരയത്യപി
സമീകരോതി വിഷമാൻ 
ശമനം തച്ച സപ്തധാ
പാചനം ദീപനം ക്ഷുത്തൃഡ്
വ്യായാമാതപമാരുതാഃ "

യാതൊന്ന് ദോഷങ്ങളെ ശോധനം
ചെയ്യുന്നില്ല . സമങ്ങളായ ദോഷങ്ങ
ളെ കോപിപ്പിക്കുന്നുമില്ല. വിഷമങ്ങ
ളായ ദോഷങ്ങളെ സമങ്ങളാക്കിത്തീ
ർക്കുന്നു. അത് ശമനമാകുന്നു. അത്
പാചനമെന്നും ദീപനമെന്നും ക്ഷുത്
നിഗ്രഹമെന്നും തൃഷ്ണാനിഗ്രഹമെ
ന്നും വ്യായാമമെന്നും ആതപസേവ
നമെന്നും മാരുതസേവനമെന്നും ഏ
ഴു വിധത്തിലായിരിക്കുന്നു.

Post a Comment

0 Comments