ലംഘനം ചെയ്യേണ്ടവർ


"मेहामदोषातिस्निग्धज्वरोरुस्तम्भकुष्ठिनः॥१०
विसर्पविद्राधिप्लीहशिरःकण्ठाक्षिरोगिणः।
स्थूलांश्च लङ्घयेन्नित्यं शिशिरे त्वपरानपि॥"११
( अ हृ सू द्विविधोपक्रमणीयम् )

मेह आमदोष अतिस्निग्ध ज्वर ऊरुस्तम्भ कुष्ठिनः
विसर्प विद्राधि प्लीह शिरःकण्ठाक्षिरोगिणः
स्थूलान् च , शिशिरे तु अपरानपि नित्यं लङ्घयेत् ।

"മേഹാമദോഷാതിസ്നിഗ്ധ
ജ്വരോരുസ്തംഭകുഷ്ഠിനഃ
വിസർപ്പവിദ്രധിപ്ലീഹശിരഃ
കണ്ഠാക്ഷിരോഗിണഃ
സ്ഥൂലാംശ്ച ലംഘയെന്നിത്യം 
ശിശിരേ ത്വപരാനപി."

പ്രമേഹമുള്ളവരേയും ആമദോഷമു
ള്ളവരേയും അതിസ്നിഗ്ദ്ധന്മാരേയും 
ജ്വരമുള്ളവരേയും ഊരുസ്തംഭമുള്ള
വരേയും കുഷ്ഠം , വിസർപ്പം , വിദ്രധി ,
പ്ലീഹ ,ശിരോരോഗം , കണ്ഠരോഗം ,
അക്ഷിരോഗം ഇവയുള്ളവരേയും
സ്ഥൂലന്മാരേയും ശിശിരകാലത്ത്
മറ്റുള്ളവരേയും നിത്യം ലംഘനം 
ചെയ്യണം.




" तत्र संशोधनैः स्थौल्यबलपित्तकफाधिकान्।
आमदोषज्वरच्छर्दिरतीसारहृदामयैः॥१२
विबन्धगौरवोद्गारहृल्लासादिभिरातुरान्।
मध्यस्थौल्यादिकान् प्रायः पूर्वं पाचनदीपनैः॥१३
एभिरेवामयैरार्तान् हीनस्थौल्यबलादिकान्।
क्षुत्तृष्णानिग्रहैर्दोषैस्त्वार्तान् मध्यबलैर्दृढान्॥१४
समीरणातपायासैः किमुताल्पबलैर्नरान्।"
( अ हृ सू द्विविधोपक्रमणीयम् )

तत्र आमदोष ज्वर छर्दिरतीसार हृदामयैः
विबन्ध गौरवोद्गार हृल्लासादिभि: आतुरान्
स्थौल्य बल पित्त कफाधिकान् संशोधनैः
( लङ्घयेत् )। एभि आमयै: एव आर्तान् 
मध्य स्थौल्यादिकान् प्रायः पूर्वं पाचनदीपनैः
हीन स्थौल्य बलादिकान् क्षुत्तृष्णानिग्रहै: च
( लङ्घयेत् )। मध्यबलै: दोषै: आर्तान् दृढान्
समीरणातपायासैः ( लङ्घयेत् )। अल्पबलै:
( दोषै: ) ( आर्तान्) नरान् किमुत 

" തത്ര സംശോധനൈ:സ്ഥൌല്യ
ബലപിത്തകഫാധികാൻ
ആമദോഷജ്വരച്ഛർദ്ദി-
-രതീസാരഹൃദാമയെ:
വിബന്ധഗൗരവോദ്ഗാര
ഹൃല്ലാസാദിഭിരാതുരാൻ.
മധ്യസ്ഥൌല്യാദികാൻ പ്രായ:
പൂർവം പാചനദീപനൈ:
ഏഭിരേവാമയൈരാർത്താൻ ഹീനസ്ഥൗല്യബലാദികാൻ
ക്ഷുത്തൃഷ്ണാനിഗ്രഹൈർ
ദോഷൈസ്ത്വാർത്താൻ
മധ്യബലൈർദൃഢാൻ
സമീരണാതപായാസൈ: കിമുതാല്പബലൈർനരാൻ ."

 ലംഘനകർമ്മത്തിന്നു യോഗ്യന്മാരാ
 യിരിക്കുന്നവരിൽ വെച്ച് ആമദോഷം,
 ജ്വരം , ഛർദ്ദി , അതിസാരം , ഹൃദ്രോഗം ,
 സ്രോതോബന്ധം , ദേഹഗൗരവം , ഉദ്ഗാ
 രം , ഹൃല്ലാസം മുതലായവ കൊണ്ട് ക്ഷീ
 ണിച്ചിരിക്കുന്നവരെ സ്ഥൌല്യവും ബല
 വും പിത്തവും അധികമുള്ളവരാണെങ്കി
 ൽ വമനാദി പഞ്ചവിധശോധനങ്ങൾ 
 കൊണ്ട് ലംഘനം ചെയ്യണം. ഇപ്പറഞ്ഞ 
 ആമദോഷജ്വരാദികൾ കൊണ്ട് ക്ഷീണി
 ച്ചിരിക്കുന്നവരെ സ്ഥൗല്യബലപിത്ത
 കഫങ്ങൾ മദ്ധ്യസ്ഥിതിയിലാണെങ്കിൽ 
 പ്രായേണപാചനദീപനങ്ങളായ ഔഷധ
 ങ്ങൾ കൊണ്ടും , സ്ഥൗല്യബലപിത്ത
 കഫങ്ങൾ അല്പങ്ങളാണെങ്കിൽ ഉപ
 വാസം കൊണ്ടും ,തൃഷ്ണാനിഗ്രഹം 
 കൊണ്ടും ലംഘനം ചെയ്യേണ്ടതാണ്. 
 മദ്ധ്യബലമുള്ള ദോഷങ്ങളാൽ രോഗി
 കളായിരിക്കുന്നവരെ ബലമുള്ളവരാ
 ണെങ്കിൽ കാറ്റേൽക്കുക ,വെയിൽ
 കൊള്ളുക, വ്യായാമം ചെയ്യുക ഇവ 
 കൊണ്ട് ലംഘനം ചെയ്യണം. അല്പ
 ബലമുള്ള ദോഷങ്ങളാൽ രോഗികളാ
 യവരേയും സമീരണാതപായാസങ്ങ
 ളെ കൊണ്ടു തന്നെ ലംഘനം 
 ചെയ്യേണ്ടതാണ്.


Comments