वत्सकादिगण: -വത്സകാദിഗണം

वत्सकादिगण: -വത്സകാദിഗണം

वत्सकमूर्वाभार्ङ्गी कटुका मरिचं 
घुणप्रिया च गण्डीरम्।
एला पाठाऽजाजी कट्वङ्ग-
-फलाजमोदसिद्धार्थवचाः॥३३
जीरकहिङ्गुविडङ्गं पशुगन्धा
 पञ्चकोलकं हन्ति।
चलकफमेदःपीनसगुल्म
ज्वरशूलदुर्नाम्नः॥३४
( अ हृ सू शोधनादिगणसङ्ग्रहणीयम् )

वत्सक (Holarrhena antidysenterica)
मूर्वा ( Chonemorpha macrophylla)
भार्ङ्गी (Clerodendrum serratum)
कटुका (Picrorhiza kurroa)
मरिच (Piper nigrum)
अतिविषा (Aconitum heterophyllum)
गण्डीर ( Euphorbia antiquorum )
एला (Elettaria cardamomum)
पाठा (cyclea peltata)
अजाजी ( Foeniculum vulgare )
कट्वङ्गफला ( Ailanthus excelsa )
अजमोदा (Trachyspermum roxburghianum )
सिद्धार्थ ( Brassica juncea )
वचा (Acorus calamus)
जीरक (Cuminum cyminum)
हिंगु (Ferula assafoetida)
विडंग (Embelia ribes)
पशुगन्धा ( Cleome viscosa )
पञ्चकोल
a ) पिप्पली (Piper longum),
b ) पिप्पलीमूल (Piper longum)
c ) चव्य (Piper officinarum)
d ) चित्रक (Plumbago zeylanica)
e ) शुण्ठी (Zingiberofficinale)

वत्सकादिगण वातकफशामक, मेदोविकारनाशक, अरोचकहर, पीनस, शूल, अर्श, ज्वर, गुल्मनाशक, 
दीपन तथा पाचक होता है। 

വത്സകാദിഗണം

" വത്സകമൂർവാഭാർങ്ങ്ഗീ കടുകാ 
മരിചം ഘുണപ്രിയാ ച *ഗണ്ഡീരം
ഏലാ പാഠാജാജീ കട്വങ്ഗ -
-ഫലാജമോദസിദ്ധാർത്ഥവചാഃ
ജീരക ഹിംഗുവിഡംഗം പശുഗന്ധാ പഞ്ചകോലകം ഹന്തി.
ചലകഫമേദഃപീനസഗുൽമ
ജ്വരശൂലദുർനാമ്നഃ "

കുടകപ്പാലയരി , പെരുങ്കുരുമ്പവേര്,
ചെറുതേക്കിൻവേര് , കടുരോഹിണി ,
കുരുമുളക് , അതിവിടയം , ചതുരക്ക
ള്ളി ,ഏലത്തരി , പാടക്കിഴങ്ങ് , പെരും
ജീരകം,പെരുമരത്തിൻതൊലി , അയ
മോദകം ,കടുക് , വയമ്പ് , ജീരകം , 
കായം , വിഴാലരി , തൈവേള , തിപ്പലി , കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര് , കൊടുവേലിക്കിഴങ്ങ് , ചുക്ക് - ഈ വത്സകാദിഗണം വാതം , കഫം , മേദസ്സ് , പീനസം , ഗുല്മം , ജ്വരം , വേദന , അർ
ശസ്സ് ഇവയെ ശമിപ്പിക്കും.

ഗണ്ഡീരം = ' മാങ്ങാനാറി ' എന്നും 
പാഠഭേദം

അയസ്കൃതിയിലെ പ്രക്ഷേപ ചൂർണമാണിത്
കഫജരോഗങ്ങളിൽ ആരഗ്വധാദി കഷായത്തിൽ വത്സകാദിഗണം കല്ക്കം ചേർത്ത് കഷായവസ്തി ചെയ്യുവാൻ വിധിക്കുന്നു.
കഫജ്വരത്തിൽ വത്സകാദിഗണം കഷായം തയ്യാറാക്കി നൽകുവാൻ നിർദ്ദേശിച്ചിരിക്കുന്നു.
സർവ്വാതിസാരനാശനമായി വത്സകാദിഗണത്തെ ചൂർണരൂപത്തിൽ തയ്യാറാക്കി തേൻ ചേർത്തു നൽകാൻ വിധിയുണ്ട്.
ഉദരചികിത്സയിൽ ഘൃതം തയ്യാറാക്കി സ്നേഹനത്തിനു വിധിക്കുന്നു
പ്രമേഹത്തിൽ പാനാന്നങ്ങൾ തയ്യാറാക്കുമ്പോൾ വത്സകാദിഗണം പ്രയോജനപ്പെടുത്തണം.
അ ഹൃ കല്പം വമന കല്പം അധ്യായം അതി സ്ഥൌല്യ രോഗിയെ വമനം ചെയ്യിക്കാൻ " വത്സകാദി പ്രതീവാപ: കഷായം : ഫലമജ്ജജ"
കഫ ഗളഗണ്ഡ ചികിത്സയിൽ വത്സകാദി ഗണ ദ്രവ്യങ്ങൾ കഷായമിട്ട് പടുപഞ്ചകം കൽക്കമായി തൈലം കാച്ചി സേവിപ്പിക്കുവാൻ നിർദ്ദേശമുണ്ട്. 
ആമവാതത്തിൽ, ഊരുസ്തംഭത്തിൽ വത്സകാദിഗണദ്രവ്യങ്ങൾ പൊടിച്ച് ഇന്ദുപ്പുകൂട്ടിച്ചേർത്ത് ചെറു ചൂടുവെള്ളത്തിൽ സേവിച്ചാൽ ശ്ലേഷ്മാമമേദസ്സുക്കളെയും ഇവയാൽ ആവൃതമായ വാതത്തെയും ശമിപ്പിക്കുന്നു എന്ന പരാമർശമുണ്ട്.

Comments