കർണ്ണശൂലം , പൂയസ്രവണം,കർണ്ണനാദം ഇവയ്ക്കു ഏറ്റവുംപ്രശസ്തമാകുന്നു.


चिञ्चाफलस्वरसादिप्रयोगः
चिञ्चाफलस्वरसभाविततैलमग्र्यं
जंबीरनीरशृततैलमपि प्रशस्तम् ।
भूनागसर्ज्जश्रृततैलमतीव शस्तं
कर्णे सशूलिनि परं स्रुतिनादयुक्ते ॥
പുളിങ്കായുടെനീരിലൊ , ചെറു
നാരങ്ങയുടെനീരിലൊ കാച്ചി
യെടുത്ത തൈലവും, ഭൂനാഗവും
ചെഞ്ചല്യവും കൂടി കാച്ചിയെടുത്ത
തൈലവും കർണ്ണശൂലം , പൂയസ്രവണം,
കർണ്ണനാദം ഇവയ്ക്കു ഏറ്റവും
പ്രശസ്തമാകുന്നു.


कर्णशूले हिंग्वादितैलम्
हिंगु कोलकबीजानि श्रृंगिवेरं तथैव च । 
तैलमेतैर्विपक्वं तु कर्णशूलस्यभेषजम् ॥
കായം, ലന്തക്കുരുപ്പരിപ്പ്, ചുക്ക്,
ഇവ കല്ക്കമായി കാച്ചിയെടുത്ത
തൈലം കർണ്ണശൂലത്തിനു
ഏറ്റവും വിശേഷമാകുന്നു.

Comments