യക്ഷ്മാരോഗിക്ക് വമനാനന്തരം വിരേചനം ചെയ്യണം


" रेचनं दद्यात्रिवृच्छ्यामानृपद्रुमान्।
शर्करामधुसर्पिर्भिः पयसा तर्पणेन वा॥३॥
द्राक्षाविदारीकाश्मर्यमांसानां वा रसैर्युतान्।
( अ ह्रृ राजयक्ष्मादिचिकित्सितं )

Purgations may be produced with the use of trivrt, syama or nrpadurma (aragvadha) mixed with sugar, honey and ghee; or with milk mixed together with juice of draksa, . vidari , kasmarya or meat juice. 

" രേചനം ദദ്യാൽത്രിവൃത്
ശ്യാമാനൃപദ്രുമാൻ.
ശർക്കരാമധുസർപ്പിർഭിഃ 
പയസാ തർപ്പണേന വാ
ദ്രാക്ഷാവിദാരീകാശ്മര്യ
മാംസാനാം വാ രസൈർയുതാൻ ."

യക്ഷ്മാരോഗിക്ക് വമനാനന്തരം
വിരേചനം ചെയ്യണം. . ത്രികോല്പ
ക്കൊന്നയും നാല്ക്കോല്പക്കൊന്ന
യും കണിക്കൊന്നയും പൊടിച്ച് 
പഞ്ചസാരയും തേനും നെയ്യും 
ചേർത്ത് യോജിപ്പിച്ചോ പാലിൽ
ചേർത്തോ സേവിപ്പിച്ച് വയറിളക്കണം. 
ത്രിവൃത് ശ്യാമാ നൃപദ്രുമങ്ങളുടെ 
ചൂർണ്ണം മുന്തിരിങ്ങ , പാൽമുതുക്കിൻ 
കിഴങ്ങ്,കുമിഴിൻവേര് ഇവയിലേതെങ്കി
ലും കഷായത്തിലോ മാംസരസത്തിലോ
ചേർത്ത് സേവിപ്പിച്ചും വയറിളക്കാം.



" शुद्धकोष्ठस्य युञ्जीत विधिं बृंहणदीपनम्॥४
हृद्यानि चान्नपानानि वातघ्नानि लघूनि च।"
( अ ह्रृ राजयक्ष्मादिचिकित्सितं )

In yakshma patient after the vamanavirechana karma ,the 
Koshta becomes purified,
 brumhana and deepana 
 therapies should be adopted. 
 Foods and drinks which are 
 hrudya , mitigate vata and easily digestable should be administered. 

" ശുദ്ധകോഷ്ഠസ്യ യുഞ്ജീത
വിധിം ബൃംഹണദീപനം
ഹൃദ്യാനി ചാന്നപാനാനി 
വാതഘ്നാനി ലഘൂനി ച."

വമനവിരേചനങ്ങൾ ചെയ്ത് കോഷ്ഠ
ശുദ്ധി വന്ന ക്ഷയരോഗിക്ക് ബൃംഹണ
വും ദീപനവുമായ ആഹാരാദികളെ
കൊടുക്കണം. അത് വാതഹരങ്ങളും
ലഘുവായതും ഹൃദ്യങ്ങളുമായിരിക്കണം.


"शालिषष्टिकगोधूमयवमुद्गं समोषितम्॥५
आजं क्षीरं घृतं मांसं क्रव्यान्मांसं च शोषजित्।"
( अ ह्रृ राजयक्ष्मादिचिकित्सितं )

Use shali, shashtika, godhuma, 
yava in mudga, which are old by
one year . goat's milk, ghee and
flesh or meat of carnivorous 
animals-all these good for
yakshma patient.

" ശാലിഷഷ്ടികഗോധൂമ
യവമുദ്ഗം സമാോഷിതം
ആജം ക്ഷീരം ഘൃതം മാംസം 
ക്രവ്യാൻമാംസം ച ശോഷജിത്."

ഒരു കൊല്ലം പഴകിയ ശാലി , നവര ,
ഗോതമ്പ് , യവം , ചെറുപയർ ഇവ
ശീലിക്കണം. ആട്ടിൻപാല് , നെയ്യ് ,
മാംസം , മാംസഭുക്കുകളായ ജീവി
കളുടെ മാംസം ഇവയും ക്ഷയരോ
ഗിക്ക് നല്ലതാണ്.




"मृगाद्याः पित्तकफयोः पवने प्रसहादयः ।
वेसवारीकृताः पथ्या रसादिषु च कल्पिताः ॥ ८ 
भृष्टाः सर्षपतैलेन सर्पिषा वा यथायथम् । 
रसिका मृदवः स्निग्धाः पटुद्रव्याभिसंस्कृताः ॥ ९ 
हिता मौलककौलत्थस्तद्वद्यूषाश्च साधिताः । "

Meat of mrga ( deer) etc. made into versavara (meat steamed and mixed with ghee, sugar, pippali and maricha) or juice (soup) of meat fried in the oil of sarshapa or ghee, or which is very juicy ( tasty ) soft, unctuous ( fatty) processed with salt etc (spices etc), is good when pitta and kapha are dominant; meat of prasaha etc, when vata is predominant. Likewise, yusa (soup) of mulaka or kulattha prepared in the same manner (with addition of salt, spices, ghee etc). 

"മൃഗാദ്യാഃ പിത്തകഫയോഃ 
പവനേ പ്രസഹാദയഃ 
വേശവാരികൃതാഃ പഥ്യാ
രസാദിഷു ച കൽപിതാഃ 
ഭൃഷ്ടാഃ സർഷപതൈലേന
സർപ്പിഷാ വാ യഥായഥം 
രസികാ മൃദവഃ സ്നിഗ്ധാഃ
പടുദ്രവ്യാഭിസംസ്കൃതാഃ 
ഹിതാ മൗലകകൗലത്ഥ
സ്തദ്വദ്യൂഷാശ്ച സാധിതാഃ "

പിത്താധികമോ കഫാധികമോ ആയ
ക്ഷയരോഗമുള്ളവന് മൃഗാദികളുടെ
മാംസം ഹിതമാകുന്നു. വാതാധികമാ
യ ക്ഷയരോഗമുള്ളവന് പ്രസഹാദി
വർഗ്ഗത്തിൽ പെട്ട ജീവികളുടെ മാംസ
വും ഹിതകരമാണ്. ആ മാംസങ്ങൾ
കൊത്തി നുറുക്കി വേശവാരമാക്കി
യോ സൂപ്പുണ്ടാക്കിയോ കടുകെണ്ണ
യിലോ നെയ്യിലോ വറുത്ത് സംയോ
ഗ സംസ്ക്കാരാദി വിശേഷം കൊണ്ട്
രസാധിക്യമുണ്ടാക്കിയും മാർദ്ദവം
വരുത്തിയതും സ്നേഹദ്രവ്യം ചേർ
ത്തും ലവണാദി ദ്രവ്യങ്ങൾ യോജി
പ്പിച്ചു ശീലിക്കുന്നതും ഹിതമാകുന്നു.
മൂലേരിക്കിഴങ്ങ് കൊണ്ടോ മുതിര
കൊണ്ടോ ഉണ്ടാക്കിയതും സംയോ
ഗസംസ്ക്കാരാദികൾ കൊണ്ട് രസി
കത്വാദി ഗുണയുക്തവുമായ യൂഷ
വും ഹിതം തന്നെയാകുന്നു.



" पिबेच्च सुतरां मद्यं जीर्णं स्रोतोविशोधनम्।
पित्तादिषु विशेषेण मध्वरिष्टाच्छवारुणीः॥"१२
( अ ह्रृ राजयक्ष्मादिचिकित्सितं )

Old wine which purifies srotha
should be consumed more in case 
of predominance of pitta and other
doshas specially madhu , arishta 
and acchavaruni .

 " പിബേച്ച സുതരാം മദ്യം 
ജീർണ്ണം സ്രോതോവിശോധനം
പിത്താദിഷു വിശേഷേണ മദ്ധ്വരിഷ്ടാച്ഛവാരുണീഃ "

ക്ഷയരോഗി സ്രോതോശുദ്ധിക്കായി
പഴകിയ മദ്യം ധാരാളമായി സേവിക്കണം.
പിത്താദി ദോഷാധിക്യത്തിൽ വിശേഷിച്ച് 
മധു എന്ന മദ്യവും , അരിഷ്ടവും ,
വാരുണീ മദ്യവും സേവിക്കാം. 



" सिद्धं वा पञ्चकोलेन तामलक्याऽथवा जलम्। 
पर्णिनीभिश्चतसृभिर्धान्यनागरकेण वा॥१३
कल्पयेच्चानुकूलोऽस्य तेनान्नं शुचि यत्नवान्।"
( अ ह्रृ राजयक्ष्मादिचिकित्सितं )

water boiled with drugs of panchkola
or tamalaki; or with chatasraparni  
dhanya and nagara, prepare the food 
by the cook who is clean and skilful.

*पञ्चकोलं  - पिप्पली पिप्पलीमूलं चव्यचित्रकनागरम्।

चतस्रः पर्णिन्य -  शालिपर्णी , पृश्निपर्णी ,मुद्गपर्णी , माषपर्णी .

"സിദ്ധം വാ പഞ്ചകോലേന
താമലക്യാഥവാ ജലം 
പർണിനീഭിശ്ചതസൃഭിർ
ധാന്യനാഗരകേണ വാ
കൽപയെച്ചാനുകൂലോസ്യ 
തേനാന്നം ശുചി യത്നവാൻ."

പഞ്ചകോലമോ കീഴാർനെല്ലിയോ

ചതസ്രപർണ്ണിനിയോ കൊത്തമ്പാല
യരിയോ ചുക്കോ ഇട്ട് കുറുക്കി
യ വെള്ളമോ ഇതിൽ അരിയിട്ട്
വേവിച്ചോ ഭക്ഷിക്കുന്നതും നന്ന് .
രോഗിക്ക് പ്രിയപ്പെട്ടവനും വൃത്തി
യുള്ളവനും ആയ പരിചാരകൻ
തന്നെ ഈ അന്നം ഉണ്ടാക്കി രോ
ഗിയെ ഭുജിപ്പിക്കുകയും വേണം.

പഞ്ചകോലം - പിപ്പലീപിപ്പലീമൂലം
ചവ്യചിത്രകനാഗരം.

ചതസ്രപർണ്ണിനി - ഓരില , മൂവില , കാട്ടുഴുന്ന് , കാട്ടുപയർ .

Comments