നെയ്യ് , മജ്ജ , വസ , തൈലം ഇവസ്നേഹദ്രവ്യങ്ങളിൽ വെച്ച് ശ്രേഷ്ഠങ്ങളാണ്


" सर्पिर्मज्जा वसा तैलं स्नेहेषु प्रवरं मतम्।
तत्रापि चोत्तमं सर्पिः संस्कारस्यानुवर्तनात्॥२
( अ हृ सू स्नेहविधिमध्यायं )

Sarpi , majja , vasa and taila are 
ideal among all snehas and ghee is 
best of all, because of its ability to 
acquire the properties of processing.

" സർപ്പിർമജ്ജാ വസാ തൈലം 
സ്‌നേഹേഷു പ്രവരം മതം.
തത്രാപി ചോത്തമം സർപ്പി:
സംസ്കാരസ്യാനുവർത്തനാൽ"

നെയ്യ് , മജ്ജ , വസ , തൈലം ഇവ
സ്നേഹദ്രവ്യങ്ങളിൽ വെച്ച് ശ്രേഷ്ഠ
ങ്ങളാണ്. ഇതിൽ വെച്ച് നെയ്യ് ഔഷധ സംസ്ക്കാരത്തെ അനുവർത്തിക്കുന്ന
ത് കൊണ്ട് ഉത്തമമാകുന്നു.


" पित्तघ्नास्ते यथापूर्वमितरघ्ना यथोत्तरम्॥३
घृतात्तैलं गुरु वसा तैलान्मज्जा ततोऽपि च।"
( अ हृ सू स्नेहविधिमध्यायं )

Among them, Ghee is the most 
efficient for Pitta balance and
Taila is the least efficient for the
 same. When compared between 
 the four, ghee is very light to digest.
Oil is heavier (hard to digest) than 
ghee, vasa is heavier than oil and 
majja is heavier than all.

" പിത്തഘ്നാസ്തേ യഥാപൂർവ-
മിതരഘ്നാ യഥോത്തരം
ഘൃതാത്തൈലം ഗുരു വസാ 
തൈലാന്മജ്ജാ തതോപി ച."

സർപ്പിർമജ്ജാവസാതൈലങ്ങൾ
യഥാപൂർവ്വം പിത്തഘ്നവും യഥോ
ത്തരം വാത കഫങ്ങളെ ശമിപ്പിക്കു
. ഘൃതത്തേക്കാൾ
തൈലവും തൈലത്തേക്കാൾ വസ
യും വസയേക്കാൾ മജ്ജയും ഏറ്റവും
ഗുരുവാകുന്നു.




"द्वाभ्यां त्रिभिश्चतुर्भिस्तैर्यमकस्त्रिवृतो महान्॥"४
( अ हृ सू स्नेहविधिमध्यायं )

Mixture of two, three and four oleating materials is known as yamaka, trivrt 
and mahaan ( sneha ) respectively.

" ദ്വാഭ്യാം ത്രിഭിശ്ചതുർഭിസ്തൈ:
യമകസ്ത്രിവൃതോ മഹാൻ."

സർപ്പിർമജ്ജാവസാതൈലങ്ങളിൽ
ഏതെങ്കിലും രണ്ടെണ്ണം ഒരുമിച്ചു
ചേർന്നാൽ അതിന് യമകസ്നേഹമെ
ന്നും ഏതെങ്കിലും മൂന്നെണ്ണം ഒന്നിച്ച്
ചേർന്നാൽ ത്രിവൃതസ്നേഹമെന്നും
നാലുംകൂടിച്ചേർന്നതിന്ന് മഹാസ്നേഹ
മെന്നും പറയുന്നു. 



" तत्र धीस्मृतिमेधाग्निकाङ्क्षिणां शस्यते घृतम् ॥" ८ 
( अ हृ सू स्नेहविधिमध्यायं )

Ghritha ( ghee ) is best suited for 
those who desire (improvement of ) intellect, memory, intellegence and
digestive power .

" തത്ര ധീസ്മൃതിമേധാഗ്നി
കാംക്ഷിണാം ശസ്യതേ ഘൃതം ."

അതുകളിൽ വെച്ച് ഘൃതം ബുദ്ധിയും ഓർമ്മയും ധാരണാശക്തിയും അഗ്നി
 ബലവും വേണമെന്നുള്ളവർക്ക് ഹിത
 മാകുന്നു

" तैलं प्रावृषि, वर्षान्ते सर्पिरन्यौ तु माधवे
ऋतौ साधारणे स्नेहः शस्तो अह्नि विमले रवौ।"
(अ हृ सू स्नेहविधिमध्यायं )

" തൈലം പ്രാവൃഷി, വർഷാന്തേ
സർപ്പിരന്യൌ തു മാധവേ
ഋതൌ സാധാരണേ സ്നേഹഃ 
ശസ്തോ അഹ്നി വിമലേ രവൌ."

തൈലം വർഷഋതുവിലും ഘൃതം
ശരത്ഋതുവിലും വസാമജ്ജകൾ 
വസന്തത്തിലും പ്രയോഗിക്കണം.
സാധാരണമാസത്തിൽ പകൽ 
സൂര്യൻ പ്രകാശിച്ചുകൊണ്ടിരിക്കു
മ്പോൾ സ്നേഹം പ്രയോഗിക്കുന്ന
ത് നല്ലതാകുന്നു.

" युक्त्यावचारयेत्स्नेहं भक्ष्याद्यन्नेन वस्तिभिः
नस्याभ्यञ्जनगण्डूषमूर्द्दःकर्णाक्षितर्पणैः।"
( अ हृ सू स्नेहविधिमध्यायं )

" യുക്ത്യാവചാരയേൽ സ്നേഹം
ഭക്ഷ്യാദ്യന്നേനവസ്തിഭിഃ
നസ്യാഭ്യഞ്ജനഗണ്ഡൂഷമൂർദ്ധ
കർണ്ണാക്ഷിതർപ്പണൈഃ "

നെയ്യ് മുതലായ സ്നേഹത്തെ ദേശ
കാലാദികളെ അനുസരിച്ച് കല്പിക്ക
പ്പെട്ടതായ മാത്രയനുസരിച്ച് ചതുർ
വിധമായിരിക്കുന്ന അന്നത്തോട് കൂടി
യോ , കഷായവസ്തി , സ്നേഹവസ്തി ,
ഉത്തരവസ്തി ഇവ കൊണ്ടോ നസ്യം ,
അഭ്യംഗം , ഗണ്ഡൂഷം ,മൂർദ്ധതൈലം,
കർണ്ണപൂരണം ,നേത്രതർപ്പണം ഇവ
യായോ ഉപയോഗിക്കണം.

ह्यस्तने जीर्ण एवान्ने स्नेहोऽच्छः शुद्धये बहुः।
शमनः क्षुद्वतोऽनन्नो मध्यमात्रश्च शस्यते॥"१९
( अ हृ सू स्नेहविधिमध्यायं )

"ഹ്യസ്തനേ ജീർണ്ണേ ഏവാന്നേ
സ്നേഹോച്ഛഃ ശുദ്ധയേ ബഹുഃ
 ശമനഃ ക്ഷുദ്വതോനന്നോ 
 മധ്യമാത്രശ്ച ശസ്യതേ ."

ഉത്തമമാത്രയിൽ സ്നേഹം ശോധന
ത്തിനായിട്ടുപയോഗിക്കേണ്ടതാണ്.
അത് തലേ ദിവസത്തെ ആഹാരം ദഹി
ച്ചു എന്ന് കാണുമ്പോൾ അച്ഛപേയമായി
ട്ട് സേവിക്കേണ്ടതാകുന്നു.
മധ്യമാത്രയിലുള്ള സ്നേഹം ദോഷശമന
മായിട്ടുപയോഗിക്കാനുള്ളതാണ്. അതു
തലേ ദിവസത്തെ ആഹാരം ദഹിക്കുക
യും നല്ല വിശപ്പുണ്ടാകുകയും വേണം.
അപ്പോഴേ സേവിക്കാവൂ. സേവിക്കുന്ന
തു അച്ഛപേയമായിട്ടു വേണം താനും.

Comments