अयस्कृति - അയസ്കൃതി
" साधयेदसनादीनां पलानां विंशतिं पृथक्।
द्विवहेऽपां क्षिपेत्तत्र पादस्थे द्वे शते गुडात्॥
क्षौद्राढकार्धं पलिकं वत्सकादिं च कल्कितम्।
तत्क्षौद्रपिप्पलीचूर्णप्रदिग्धे घृतभाजने॥
स्थितं दृढे जतुसृते यवराशौ निधापयेत्।
खदिराङ्गारतप्तानि बहुशोऽत्र निमज्जयेत्॥
तनूनि तीक्ष्णलोहस्य पत्राण्यालोहसङ्क्षयात्।
अयस्कृतिः स्थिता पीता पूर्वस्मादधिका गुणैः॥"
( अ हृ प्रमेहचिकित्सितम् )
असनादीनां (अ हृ सू; शोधनादिगणसंग्रहणीयं / 19,20 ) गणोक्तानां द्रव्याणां, पृथक्-प्रत्येकं, विंशतिपलानि, अपां जलद्रोणाष्टके, साधयेत्। तत्र-तस्मिन्, पादशेषे शृते शीते च सति गुडस्य द्वे शते क्षिपेत्। माक्षिकस्यार्धाढकम्। "वत्सकमूर्वा" (अ हृ सू शोधनादिगणसंग्रहणीयं /33,34 )
इत्यादिकं च पृथक् पालिकं कल्कितं कृत्वा क्षिपेत्। अनन्तरमन्तर्माक्षिकपिप्पलीचूर्णप्रलिप्ते घृतभाजने दृढे जतुलिप्ते स्थितं यवराशौ स्थापयेत्। अनन्तरं खदिराङ्गारतप्तानि तीक्ष्णलोहपत्राणि तनूनि पुनःपुनरत्र निमज्जयेत्। यावत्सङ्क्षयं-विलीनवृत्तित्वमायान्ति। अयस्कृतिरियं स्थिता-सम्पन्ना, पीता पूर्वस्मात्-रोध्रासवात्, गुणैरधिका।
അയസ്കൃതി
" സാധയേദസനാദീനാം
പലാനാം വിംശതിം പൃഥക്
ദ്വിവഹേപാം ക്ഷിപേത്തത്ര
പാദസ്ഥേ ദ്വേ ശതേ ഗുഡാത്
ക്ഷൗദ്രഢകാർദ്ധം പലികം
വത്സകാദിം ച കൽകിതം
തത്ക്ഷൗദ്രപിപ്പലീചൂർണ
പ്രദിഗ്ധേ ഘൃതഭാജനേ
സ്ഥിതം ദൃഢേ ജതുസൃതേ
യവരാശൌ നിധാപയേത്
ഖദിരാങ്ഗാരതപ്താനി
ബഹുശോത്ര നിമജ്ജയേത്
തനൂനി തീഷ്ണലോഹസ്യ
പത്രാണ്യാലോഹ സംക്ഷയാത്
അയസ്കൃതി:സ്ഥിതാ പീതാ
പൂർവസ്മാദധികാ ഗുണൈ: "
അസനാദിഗണത്തിലെ
(അ ഹൃ സൂ അ.15 )
23 മരുന്നും ഓരോന്നും 20 പലം
വീതം എടുത്ത്128 ഇടങ്ങഴി
വെള്ളത്തിൽ കഷായം വെച്ച്
നാലിലൊന്നാക്കി(32 ഇടങ്ങഴി )
പിഴിഞ്ഞരിച്ച് അതിൽ രണ്ട്
തുലാം ശർക്കരയും , രണ്ടിടങ്ങഴി
തേനും വത്സകാദിഗണത്തിലെ
( അ ഹൃ സൂ .15 ) 24 മരുന്നും
ഓരോ പലം അരച്ചതും
ചേർക്കുക. തിപ്പലീ ചൂർണ്ണം
തേനിൽകുഴച്ച് നെയ്മയക്കിയ
കുടത്തിൽ മേൽപ്പറഞ്ഞ മിശ്രിതം
ഒഴിച്ചു വെക്കണം.
കനം കുറഞ്ഞ ഉരുക്കിൻ തകിട്
16 പലം കരിങ്ങാലി വിറകിന്റെ
കനലിൽ ചുട്ടുപഴുപ്പിച്ച് അനേകം
തവണ (തകിട് പൂർണ്ണമായും
അലിഞ്ഞു ചേരുന്നതുവരെ)
ഇതിൽ മുക്കുക. അതിന് ശേഷം കോലരക്കുരുക്കി നന്നായി ബന്ധനം
ചെയ്ത് യവ ധാന്യത്തിൽ കുഴിച്ചു
വെച്ചിരുന്ന് നിശ്ചിതകാലം
കഴിഞ്ഞെടുത്ത് സേവിക്കുക.
അയസ്കൃതി എന്ന ഈ അരിഷ്ടം
ലോധ്രാസവത്തേക്കാൾ ഗുണമുള്ളതാണ് .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW