एलादिगणः - ഏലാദിഗണ ചൂർണ്ണം

एलादिगणः - ഏലാദിഗണചൂർണ്ണം

"एलायुग्मतुरुष्ककुष्ठफलि
नीमांसीजलध्यामकं
स्पृक्काचोरकचोचपत्र
तगरस्थौणेयजातीरसाः।
शुक्तिर्व्याघ्रनखौसुराह्वमगरुः 
श्रीवासकः कुङ्कुमं
चण्डागुग्गुलुदेवधूपखपुराः
पुन्नागनागाह्वयम्॥४३
एलादिको वातकफौ 
विषं च विनियच्छति।
वर्णप्रसादनः कण्डूपिटका
कोठनाशनः॥"४४
( अ हृ सू शोधनादिगणसङ्ग्रहमध्यायं )

एला – Elettaria cardamomum
बृहत्एला - Amomum subulatum
तुरुष्क – (liquidamber orientalis) 
कुष्ठ – (Saussurea lappa) 
फलिनी – (Callicarpa macrophylla) 
मांसी – (Nardostachys jatamansi) 
जल – (Plectranthus vettiverioides)
ध्यामकं – (Cymbopogon martini) 
स्पृक्का – (Anisomeles malabarica) 
चोरक – ( Angelica glauca ) 
चोच – Cinnamomum verum ) 
पत्र – (Cinnamomum tamala) 
तगर – (Valeriana jatamansi )
स्थौणेय – (Taxus baccata) 
जाती- all(Myristica fragrans)
रसाः – (Commiphora myrrha) 
शुक्ति – ( pearl oyster )
व्याघ्रनख – ( Ipomoea pes-tigridis )
सुराह्व– (Cedrus deodara) 
अगरुः – (Aquilaria agallocha) 
श्रीवासकः – (Pinus roxburghii )
कुङ्कुमं – ( Crocus sativus) 
चण्डा – (Costus speciosus )
गुग्गुलु – (Commiphora mukul)
देवधूप – (Shorea robusta)
खपुरा– (Areca catechu )
पुन्नाग – (Calophyllum inophyllum) 
नागाह्व – (Mesua ferrea) 

This Eladigana cures disorders 
of vata, Kapha , visha ( toxin ) , 
kandu ( itching ) pitaka ( abscess )
and koda ( Pustules ) and promotes 
complexion.

ഏലാദിഗണചൂർണ്ണം

"ഏലായുഗ്മതുരുഷ്കകുഷ്ഠ
ഫലിനീമാംസീജലധ്യാമകം
സ്പൃക്കാചോരകചോചപത്ര
തഗരസ്ഥൌണേയജാതീരസാഃ
ശുക്തിർവ്യാഘ്രനഖൗസുരാഹ്വ-
-മഗരുഃ ശ്രീവാസകഃ കുങ്കുമം
ചണ്ഡാഗുഗ്ഗുലുദേവധൂപഖപുരാഃ പുന്നാഗനാഗാഹ്വയം .
എലാദികോ വാതകഫൗ 
വിഷം ച വിനിയച്ഛതി
വർണ്ണപ്രസാദനഃ കണ്ഡൂ
പിടകാകോoനാശനഃ"

ചിറ്റേലം , പേരേലം , തുരുഷ്ക്കം
ന്തിരിക്കം ,കൊട്ടം , ഞാഴൽപൂവ് ,
മാഞ്ചി ,ഇരുവേലി , നാന്മുകപ്പുല്ല് , 
ചോനകപ്പുല്ല് , കച്ചോലം , ഇലവർ
ങ്ങ്ഗം, പച്ചില , തകരം , തൂണിയാ
ങ്കം ,ജാതിക്ക , നറുംപശ , മുത്തു
ച്ചിപ്പി ,പുലിച്ചുവടിൻവേര് , ദേവതാ
രം ,അകിൽ , തിരുവട്ടപ്പശ , കുങ്കു
മം ,ചണ്ണക്കിഴങ്ങ് , ഗുൽഗുലു , ചെ
ഞ്ചല്യം , കുന്തിരിക്കം , പുന്നപ്പൂവ് ,
നാഗപ്പൂവ് - ഈ ഏലാദിഗണം വാത
ത്തേയും കഫത്തേയും വിഷത്തേയും
ശമിപ്പിക്കും. വർണ്ണപ്രസാദത്തെയുണ്ടാ
ക്കും. ചൊറിച്ചിൽ , കുരു , വട്ടപ്പുണ്ണ്
ഇവയെ ശമിപ്പിക്കും.

കല്പനകൾ :-
ഏലാദി തൈലം
ഏലാദികേരതൈലം
ഏലാദി കുഴമ്പ്
ഏലാദി ചൂർണം
അസനേലാദി തൈലം
(അസന വില്വ ബലാഅമൃതകൾ കഷായം + ഏലാദിഗണം കല്ക്കൻ)
അസനേലാദികേരതൈലം
അസനേലാദി യമകം
ദശമൂലാമൃതാദി തൈലം
ദിനേശ ഏലാദി തൈലവും കേരതൈലവും
നിശോശീരാദി
ചെമ്പരത്യാദി കേരതൈലം (ഏലാദി കല്ക്കം ചേർത്തു തയ്യാറാക്കാൻ വൈദ്യതാരകമെന്ന ബാല ചികിത്സാ ഗ്രന്ഥം പറയുന്നുണ്ട്.
ചികിത്സാ മഞ്ജരി, ചികിത്സാ ക്രമം വൈദ്യമനോരമ തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഏലാദിഗണം വിവിധ തരത്തിൽ പ്രയോഗിക്കുമാൻ ഉപദേശിക്കുന്നുണ്ട്.

Comments