गोमूत्रं सैन्धवोपेतं पादांशघृततैलकम् ।
सुखोष्णमवगाहं स्यान्नखरोगविनाशनम् ॥
ഗോമൂത്രത്തിൽ ഇന്തുപ്പു പൊടി
ച്ചിട്ട് അതിന്റെ നാലിലൊന്നു നെയ്യും
എണ്ണയും ചേർത്തു തിളപ്പിച്ചു ചെറു
ചൂടോടെ നഖത്തിൽ ഒഴിച്ചാൽ
നഖരോഗം ശമിക്കും. ( നഖച്ചുറ്റ് ,
കുനഖം )
प्रतिश्यायादिचिकित्सा
नखामये तिन्त्रिणीरसप्रयोगः
तिन्त्रिणीकरसोपेतं तैलं स्यान्नखरोगनुत् ।
वटक्षीरं मधूच्छिष्टं निशा लाक्षा नरवामयै : ॥
പുളിയിലയുടെ നീരും എണ്ണയും
ചേർത്തു ലേപനം ചെയ്യുന്നതും ,
പേരാലിന്റെ കറയിൽ പൊന്മെഴുക്,
മഞ്ഞൾ, കോലരക്ക്, ഇവ പൊടി
ച്ചിട്ടു ലേപനം ചെയ്യുന്നതും നഖരോഗ
നാശകമാകുന്നു
प्रतिश्यायादिचिकित्सा
नखरोगे हरीतक्यादि प्रयोग :
हरीतकीं च लाक्षां च मधूच्छिष्टं ससैन्धवम् ।
घृततैलसमायुक्तं स्नेहनं नखरोगजित् ॥
കടുക്കത്തൊണ്ട് , കോലരക്ക്,
പൊന്മെഴുക്, ഇന്തുപ്പ്, ഇവ
പൊടിച്ച്യ എണ്ണയും നെയ്യും
കൂടി ചേർത്തു അതിൽ ഇട്ടു
നഖത്തിൽ പുരട്ടി സ്നിഗ്ദ്ധത
യുണ്ടാക്കിയാൽ നഖ രോഗം
ശമിക്കും..
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW