നെയ്യ് സ്വരസാദം ,കാസം ,ശ്വാസരോഗം , ജ്വരം ഇവയെ ശമിപ്പിക്കും


" घृतं खर्जूरमृद्वीकामधुकैः सपरूषकैः । 
सपिप्पलीकं वैस्वर्यकासश्वासज्वरापहम् ॥ "१८ 
( अ हृ राजयक्ष्मादिचिकित्सितं )

Medicated ghee prepared with 
kharjura, mridvika, madhuka, 
Parushaka and pippali – cures 
hoarseness, cough, dyspnoea 
and fever. 

" ഘൃതം ഖർജൂരമൃദ്വീകാ
മധുകൈഃ സപരൂഷകൈഃ 
സപിപ്പലീകം വൈസ്വര്യ
കാസശ്വാസജ്വരാപഹം ."

ഈത്തപ്പഴം , മുന്തിരിങ്ങ , ഇരട്ടിമധുരം ,
ചിറ്റീന്തൽ , തിപ്പലി ഇവ കൽക്കം ചേർ
ത്തു കാച്ചിയരിച്ച നെയ്യ് സ്വരസാദം ,
കാസം ,ശ്വാസരോഗം , ജ്വരം ഇവയെ
ശമിപ്പിക്കും.


" दशमूलशृतात् क्षीरात्सर्पिर्यदुदियान्नवम् 
सपिप्पलीकं सक्षौद्रं तत्परं स्वरबोधनम् ॥ १९ 
शिरः पार्श्वासशूलघ्नं कासश्वासज्वरापहम् ।
पञ्चभिः पच्चमूलैर्वा शृताद्यदुदियान्नवं " २० 
 ( अ ह्रृ राजयक्ष्मादिचिकित्सितं )

Milk is cooked with drugs of 
dasamula and butter obtained
from it added with (powder of) 
pippali and honey is best to 
restore the voice, relieve the 
pain of the head, flanks, and 
shoulder; cough, dyspnoea and 
fever. Ghee obtained from milk 
boiled with drugs of the five 
panchamula acts similarly.

" ദശമൂലശൃതാത് ക്ഷീരാത്
സർപ്പിര്യദുദിയാന്നവം
സപിപ്പലീകം സക്ഷൌദ്രം
തത്പരം സ്വരബോധനം 
ശിരഃ പാർശ്വാംസശൂലഘ്നം കാസശ്വാസജ്വരാപഹം 
പഞ്ചഭിഃ പഞ്ചമൂലൈർവാ
ശൃതാദ്യദുദിയാന്നവം" 

 ദശമൂലമിട്ട് കുറുക്കിയ പാല് ഉറ
 വീഴ്ത്തി കടഞ്ഞെടുത്ത വെണ്ണ
 യിൽ തിപ്പലിപ്പൊടിയും തേനും
 ചേർത്തു സേവിച്ചാൽ സ്വരസാദം ,
 ശിര:പാർശ്വാംസശൂല , കാസം ,
 ശ്വാസരോഗം , ജ്വരം ഇവ ശമിക്കും.
 അഞ്ചു പഞ്ചമൂലങ്ങൾ പാലിൽ 
 ഇട്ട് ഉറവീഴ്ത്തി കടഞ്ഞെടുത്ത 
 നെയ്യ് ഇപ്രകാരം സേവിക്കുന്നതും
 നന്ന് .


Comments