Random Post

സ്നേഹം ഹിതമായിട്ടുള്ളതാകുന്നു

बृंहणो रसमद्याद्यैः सभक्तोल्पोहितस्सच
बालवृद्धपिपासार्तस्नेहद्विण्मद्यशीलिषु
स्त्रीस्नेहनित्यमन्दाग्निसुखितक्लेशभीरुषु
मृदुकोष्ठाल्पदोषेषु काले चोष्णे कृशेषु च
( अ हृ सू स्नेहविधिमध्यायं )

" ബൃംഹണോ രസമദ്യാദ്യൈ
സ്സഭക്തോൽപോഹിതസ്സ ച
ബാലവൃദ്ധപിപാസാർത്ത
സ്നേഹദ്വിണ്മദ്യശീലിഷു
സ്ത്രീസ്നേഹനിത്യമന്ദാഗ്നി
സുഖിതക്ലേശഭീരുഷു
മൃദുകോഷ്ഠാൽപദോഷേഷു 
കാലേ ചോഷ്‌ണേ കൃശേഷു ച."

ഹ്രസ്വമാത്രയിലുള്ള സ്നേഹം 
ബൃംഹണത്തിനായി മാംസരസം,
മദ്യം മുതലായവ കൂട്ടി അന്നത്തോട് 
ചേർത്ത് ഉപയോഗിക്കേണ്ടതാണ്.
ബാലന്മാർ , വൃദ്ധന്മാർ , തണ്ണീർദ്ദാഹ
മുള്ളവർ , സ്നേഹമിഷ്ടമില്ലാത്തവർ , മദ്യശീലികൾ , സ്ത്രീസേവ നിത്യവും
ചെയ്യുന്നവർ , എന്നും സ്നേഹം ശീലി
ക്കുന്നവർ , മന്ദാഗ്നികൾ , സുഖമായി
കഴിഞ്ഞുകൂടുന്നവർ , ക്ലേശഭീരുക്കൾ ,
മൃദുകോഷ്ഠന്മാർ, അല്പദോഷന്മാർ 
ഇങ്ങനെയുള്ളവരിലും ഉഷ്ണകാലത്തും
കൃശന്മാരിലും ബൃംഹണമായിരിക്കുന്ന
സ്നേഹം ഹിതമായിട്ടുള്ളതാകുന്നു.

"वार्युष्णमच्छेनुपिबेत् स्नेहे तत्सुखपक्तये 22
आस्योपलेपशुद्ध्यै च, तौवरारुष्करे न तु 
जीर्णाजीर्णविशङ्कायां पुनरुष्णोदकं पिबेत् 23
तेनोद्गारविशुद्धिः स्यात्ततच्च लघुता रुचिः"
( अ हृ सू स्नेहविधिमध्यायं ) .

"വാര്യുഷ്ണമച്ഛേനുപിബേൽ
സ്‌നേഹേ തത്സുഖപക്തയേ
ആസ്യോപലേപശുദ്ധ്യൈശ്ച
തൌവരാരുഷ്കരേ ന തു
ജീർണ്ണാജീർണ്ണവിശങ്കായാം
പുനരുഷ്‌ണോദകം പിബേൽ
തേനോദ്ഗാരവിശുദ്ധിസ്സ്യാ
ത്തതശ്ച ലഘുതാ രുചിഃ "

അച്ഛസ്നേഹപാനത്തിന് ശേഷം
അത് സുഖമായി ദഹിക്കുന്നതി
നും ആസ്യോപലേപശുദ്ധിക്കുമാ
യി ചൂട് വെള്ളം കുടിക്കണം.
മരോട്ടിഎണ്ണയും ചേർക്കുരുഎണ്ണ
യുമാണ് കുടിച്ചതെങ്കിൽ അതിനു
മേൽ ചൂട് വെള്ളം കുടിക്കരുത്. 
കുടിച്ച സ്നേഹം ദഹിച്ചുവോ ഇല്ല
യോയെന്ന് സംശയമുണ്ടെങ്കിൽ 
പിന്നെയും ഉഷ്ണജലം കുടിക്കണം. 
അത് കൊണ്ട് ഉദ്ഗാരവിശുദ്ധിയും
ലാഘവവും രുചിയുമുണ്ടാകും.

Post a Comment

0 Comments