ഷട്പല ഘൃതം
पञ्चकोलयवक्षारषट्पलेन पचेद्घृतम् ।
प्रस्थोन्मितं तुल्यपयः स्त्रोतसां तद्विशोधनम्। गुल्मज्वरोदरप्लीहग्रहणीपाण्डुपीनसान् श्वासकासाग्निसदनश्वयथूर्ध्वानिलाञ्जयेत् । "२३
( अ ह्रृ राजयक्ष्मादिचिकित्सितं )
" പഞ്ചകോലയവക്ഷാര
ഷട്പലേന പചേദ്ഘൃതം
പ്രസ്ഥോന്മിതം തുല്യപയഃ
സ്ത്രോതസാം തദ്വിശോധനം ഗുൽമജ്വരോദരപ്ലീഹ
ഗ്രഹണീപാണ്ഡുപീനസാൻ ശ്വാസകസാഗ്നിസദന
ശ്വയഥൂർധ്വാനിലാൻജയേത് ."
കാട്ടുമുളകിൻവേര് , കാട്ടുതിപ്പലി
വേര് , കൊടുവേലിക്കിഴങ്ങ് , ചുക്ക്,
തിപ്പലി ഇവ ഓരോ പലം അരച്ച് കല
ക്കി ഒരിടങ്ങഴി നെയ്യും സമം പാലും
കൂട്ടി കാച്ചി ഒരു പലം ചവർക്കാരം
പൊടിച്ച് പാത്ര പാകം ചേർത്തരിക്കു
ക . ഈ ഘൃതം സേവിച്ചാൽ സ്രോത
സ്സുകൾക്കെല്ലാം ശുദ്ധി വരികയും
ഗുൽമം , ജ്വരം , പ്ലീഹാരോഗം , ഗ്രഹ
ണി , പാണ്ഡു , പീനസം , ശ്വാസരോഗം ,
കാസം , അഗ്നിമാന്ദ്യം , ശോഫം , ഊർ
ദ്ധ്വജവാതവ്യാധികൾ ഇവ ശമിക്കും
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW