സമ്യക് സ്നിഗ്ദ്ധനായവൻ

" स्निग्धद्रवोष्णधन्वोत्थरसभुक् स्वेदमाचरेत्। 35
स्निग्धस्त्र्यहं स्थितः कुर्याद्विरेकं, वमनं पुनः
एकाहं दिनमन्यच्च कफमुत्क्लेश्य तत्करैः।"36
( अ हृ सू स्नेहविधिमध्यायं ) 

" സ്നിഗ്ദ്ധദ്രവോഷ്ണധന്വോത്ഥ
രസഭുക് സ്വേദമാചരേത്
സ്നിഗ്ദ്ധസ്ത്ര്യഹം സ്ഥിതഃ 
കുര്യാദ്വിരേകം, വമനം പുനഃ
ഏകാഹം ദിനമന്യച്ച കഫ-
-മുൽക്ലേശ്യ തൽകരൈഃ "

സമ്യക് സ്നിഗ്ദ്ധനായവൻ പിന്നെ
സ്നിഗ്ദ്ധമായും ദ്രവമായും ഉഷ്ണ
മായുമുള്ള അന്നം അപ്രകാരമുള്ള
മാംസരസം കൂട്ടി ഭക്ഷിച്ചും സ്വേദ 
ക്രിയ ചെയ്തും മൂന്നു ദിവസം കഴി
ച്ചു കൂട്ടി നാലാം ദിവസം വിരേചനം
ചെയ്തു കൊള്ളണം. വമനമാണെ
ങ്കിൽ ഒരു ദിവസം മേൽ പ്രകാരം
ആഹാരം കഴിച്ചും വിയർപ്പിച്ചും അടു
ത്ത രണ്ടാം ദിവസം കഫകരങ്ങളായ
വ ഉപയോഗിച്ച് കഫത്തെ സ്ഥാനത്തു
നിന്നിളക്കുകയും ചെയ്തിട്ട് മൂന്നാം
ദിവസം വമനം പ്രയോഗിച്ചു കൊള്ളണം.

Comments