പഞ്ചപ്രസൃതാ

" प्राज्यमांसरसास्तेषु, पेया वा स्नेहभर्जिता।
तिलचूर्णश्च सस्नेहफाणितः, कृशरा तथा।
क्षीरपेया घृताढ्योष्णा, दध्नो वा सगुडः सरः।
पेया च पञ्चप्रसृताः स्नेहैः तण्डुलपञ्चमैः।
सप्तैते स्नेहनाः सद्यःस्नेहाश्च लवणोल्बणाः।
तद्ध्यभिष्यन्द्यरूक्षं च सूक्ष्ममुष्णं व्यवायी च।"
( अ हृ सू स्नेहविधिमध्यायं ) 

" പ്രാജ്യമാംസരസാസ്തേഷു, 
പേയാ വാ സ്നേഹഭർജ്ജിതാ
തിലചൂർണ്ണശ്ച സസ്നേഹ
ഫാണിതഃ, കൃസരാ തഥാ
ക്ഷീരപേയാ ഘൃതാഢ്യോഷ്ണാ,
ദധ്നോ വാ സഗുഡഃ സരഃ
പേയാ ച പഞ്ചപ്രസൃതാഃ 
സ്‌നേഹൈഃ തണ്ഡുലപഞ്ചമൈഃ
സപ്തൈതേ സ്നേഹനാസ്സദ്യഃ 
സ്നേഹാശ്ച ലവണോല്ബണാഃ
തദ്ദ്യഭിഷ്യന്ദ്യരൂക്ഷം ച സൂക്ഷ്മ
മുഷ്ണം വ്യവായി ച. "

മേല്പറഞ്ഞ ബാലവൃദ്ധാദികൾക്ക്
1.മാംസരസമുണ്ടാക്കി അതിൽ നെയ്യ്
ചേർത്ത് 2. കഞ്ഞിയിൽ നെയ്യ് ചേർ
ത്ത് 3. സ്നേഹവും ഫാണിതശർക്കര
യും ചേർത്ത തിലചൂർണ്ണം .4. അപ്ര
കാരമുള്ള എൾച്ചോറ് 5. ധാരാളം 
നെയ്യ് ചേർത്തുണ്ടാക്കിയ ചൂടോടെ
യുള്ള പാൽക്കഞ്ഞി 6. തൈർവെള്ളം
ശർക്കര ചേർത്ത് 7. അരിയും നാലു
വിധ സ്നേഹങ്ങളും ചേർത്തുണ്ടാക്കി
യ പഞ്ചപ്രസൃതാ എന്ന് പേരുള്ള കഞ്ഞി
ഈ ഏഴ് യോഗങ്ങളും ഉടൻ സ്നിഗ്ദ്ധ
തയുണ്ടാക്കുന്നവയാണ്. ധാരാളം 
ഉപ്പ് ചേർത്ത സ്നേഹങ്ങളും സദ്യ:സ്നേ
ഹനങ്ങളാണ്. എന്തുകൊണ്ടെന്നാൽ
ലവണം അഭിഷ്യന്ദിയും രൂക്ഷതയോട്
കൂടാത്തതും സൂക്ഷ്മവും ഉഷ്ണവും
വ്യവായിയുമായിട്ടുള്ളതുമാകുന്നു.

Comments