Random Post

സ്വദനം ചെയ്യാൻ പാടില്ലാത്തവർ

" न स्वेदयेदतिस्थूलरूक्षदुर्बलमूर्च्छितान्‌॥२१
स्तम्भनीयक्षतक्षीणविषमद्यविकारिणः।
तिमिरोदरवीसर्पकुष्ठशोफाढ्यरोगिणः॥२२
पीतदुग्धदधिस्नेहमधून्‌ कृतविरेचनान्‌।
भ्रष्टदग्धगुदग्लानिक्रोधशोकभयार्दितान्‌॥२३
क्षुत्तृष्णाकामलापाण्डुमेहिनः पित्तपीडितान्‌।
गर्भिणीं पुष्पितां सूतां, मृदु चात्ययिके गदे॥ "२४
( अ हृ सू स्वेदविधि )

" ന സ്വേദയേദതിസ്ഥൂല
രൂക്ഷദുർബലമൂർച്ഛിതാൻ
സ്തംഭനീയക്ഷതക്ഷീണ
വിഷമദ്യവികാരിണഃ 
തിമിരോദരവീസർപ്പ
കുഷ്ഠശോഫാഢ്യരോഗിണഃ
പീതദുഗ്ധദധിസ്നേഹ
മധൂൻ കൃതവിരേചനാൻ
ഭ്രഷ്ടദഗ്ദ്ധഗുദഗ്ലാനിക്രോധ
ശോകഭയാർദ്ദിതാൻ
ക്ഷുത്തൃഷ്ണാകാമലാപാണ്ഡു
മേഹിനഃ പിത്തപീഡിതാൻ 
ഗർഭിണീം പുഷ്പിതാം സൂതം
മൃദു ചാത്യയികേ ഗദേ ."

അതിസ്ഥൂലന്മാർ , രൂക്ഷന്മാർ ,
ബലഹീനന്മാർ , മോഹാലസ്യമു
ള്ളവർ , സ്തംഭനയോഗ്യന്മാർ ,
ക്ഷതക്ഷീണന്മാർ , വിഷവും മദ്യ
വും കൊണ്ട് വികാരമുണ്ടായവർ,
തിമിരം ,ഉദരം ,വിസർപ്പം , കുഷ്ഠം,
ശോഫം , വാതശോണിതം എന്നീ
രോഗമുള്ളവർ , പാല് , തൈര് , സ്
നേഹം , മദ്യം ഇവ കൂടിച്ചവർ , വിരേ
ചനം ചെയ്തിരിക്കുന്നവർ , ഗുദഭ്രം
ശം , ഗുദദഗ്ദ്ധം ഇവയുള്ളവർ , ഗ്ലാ
നി , കോധം , ശോകം , ഭയം ഇവയാ
ൽ പീഡിതരായവർ , വിശപ്പും ദാഹ
വുമുള്ളവർ , കാമല , പാണ്ഡു , പ്ര
മേഹം എന്നീ രോഗമുള്ളവർ , പിത്ത
പീഡിതർ , ഗർഭിണികൾ , രജസ്വലക
ൾ , പ്രസൂതികൾ ഇവരേയും വിയർപ്പി
ക്കരുത്. മറ്റു നിവൃത്തിയില്ലെങ്കിൽ ചി
ല രോഗികളിൽ മൃദുവായി സ്വേദനം ചെയ്യാം.

Post a Comment

0 Comments