ഊർദ്ധ്വാംഗരോഗങ്ങൾ എന്നീ രോഗങ്ങളുള്ളവരെ ഛർദ്ദിപ്പിക്കേണ്ടതാണ്

" कफे विदध्याद्वमनं संयोगे वा कफोल्बणे।
तद्वद्विरेचनं पित्ते विशेषेण तु वामयेत्‌॥१॥
नवज्वरातिसाराधः पित्तासृग्राजयक्ष्मिणः।
कुष्ठमेहापचीग्रन्थिश्लीपदोन्मादकासिनः॥२॥
श्वासहृल्लासवीसर्पस्तन्यदोषोर्ध्वरोगिणः।"
( अ. हृ सू. वमन विरेचन विधि )

" കഫേ വിദധ്യാദ്വമനം സംയോഗേ 
വാ കഫോൽബണേ.
തദ്വദ്വിരേചനം പിത്തേ 
വിശേഷേണ തു വാമയേത്
നവജ്വരാതിസാരാധഃ 
പിത്താസൃഗ്രാജയക്ഷ്മിണഃ 
കുഷ്ഠമേഹാപചീഗ്രന്ഥി
ശ്ലീപദോന്മാദകാസിനഃ
ശ്വാസഹൃല്ലാസവീസർപ്പ
സ്തന്യദോഷോർദ്ധ്വരോഗിണഃ "

കഫവികാരങ്ങളിലും കഫപ്രധാന
മായുള്ള സംസർഗ്ഗത്തിലും (കഫാധി
കവാതം , കഫാധികപിത്തം )വമനം 
ചെയ്യണം. അതു പോലെ പിത്തത്തി
ലും (പിത്തം , പിത്തവാതം ,പിത്ത
കഫം ) വിരേചനം ചെയ്യണം.വിശേ
ഷിച്ചും നവജ്വരം, അതിസാരം , 
അധോഗരക്തപിത്തം , രാജയക്ഷ്മാവ് , കുഷ്ഠം , മേഹം,അപചി , ഗ്രന്ഥി , 
ശ്ലീപദം , ഉന്മാദം , കാസം,ശ്വാസം , 
ഹൃല്ലാസം , വിസർപ്പം , സ്തന്യദോഷം , ഊർദ്ധ്വാംഗരോഗങ്ങൾ എന്നീ രോഗങ്ങ
ളുള്ളവരെ ഛർദ്ദിപ്പിക്കേണ്ടതാണ്.

Comments