ഉദ്ഗാരവിശുദ്ധിയുംലാഘവവും രുചിയുമുണ്ടാകും

"वार्युष्णमच्छेनुपिबेत् स्नेहे तत्सुखपक्तये 22
आस्योपलेपशुद्ध्यै च, तौवरारुष्करे न तु 
जीर्णाजीर्णविशङ्कायां पुनरुष्णोदकं पिबेत् 23
तेनोद्गारविशुद्धिः स्यात्ततच्च लघुता रुचिः"
( अ हृ सू स्नेहविधिमध्यायं ) .

"വാര്യുഷ്ണമച്ഛേനുപിബേൽ
സ്‌നേഹേ തത്സുഖപക്തയേ
ആസ്യോപലേപശുദ്ധ്യൈശ്ച
തൌവരാരുഷ്കരേ ന തു
ജീർണ്ണാജീർണ്ണവിശങ്കായാം
പുനരുഷ്‌ണോദകം പിബേൽ
തേനോദ്ഗാരവിശുദ്ധിസ്സ്യാ
ത്തതശ്ച ലഘുതാ രുചിഃ "

അച്ഛസ്നേഹപാനത്തിന് ശേഷം
അത് സുഖമായി ദഹിക്കുന്നതി
നും ആസ്യോപലേപശുദ്ധിക്കുമാ
യി ചൂട് വെള്ളം കുടിക്കണം.
മരോട്ടിഎണ്ണയും ചേർക്കുരുഎണ്ണ
യുമാണ് കുടിച്ചതെങ്കിൽ അതിനു
മേൽ ചൂട് വെള്ളം കുടിക്കരുത്. 
കുടിച്ച സ്നേഹം ദഹിച്ചുവോ ഇല്ല
യോയെന്ന് സംശയമുണ്ടെങ്കിൽ 
പിന്നെയും ഉഷ്ണജലം കുടിക്കണം. 
അത് കൊണ്ട് ഉദ്ഗാരവിശുദ്ധിയും
ലാഘവവും രുചിയുമുണ്ടാകും.

Comments