ഇവരെ ഛർദ്ദിപ്പിക്കരുത്

" अवम्या गर्भिणी रूक्षः क्षुधितो नित्यदुःखितः॥३
बालवृद्धकृशस्थूलहृद्रोगिक्षतदुर्बलाः।
प्रसक्तवमथुप्लीहतिमिरक्रिमिकोष्ठिनः॥४
ऊर्ध्वप्रवृत्तवाय्वस्रदत्तबस्तिहतस्वराः।
मूत्राघात्युदरी गुल्मी दुर्वमोऽत्यग्निरर्शसः॥५
उदावर्तभ्रमाष्ठीलापार्श्वरुग्वातरोगिणः।
ऋते विषगराजीर्णविरुद्धाभ्यवहारतः॥ "६
( अ. हृ सू. वमन विरेचन विधि )

" അവമ്യാ ഗർഭിണീ രൂക്ഷ:
ക്ഷുധിതോ നിത്യദു:ഖിത:
ബാലവൃദ്ധകൃശസ്ഥൂല
ഹൃദ്രോഗിക്ഷതദുർബലാ:
പ്രസക്തവമഥുപ്ലീഹതിമിര
കൃമികോഷ്ഠിന:
ഊർദ്ധ്വപ്രവൃത്തവായ്വസ്ര
ദത്തവസ്തിഹതസ്വരാ:
മൂത്രഘാത്യുദരീ ഗുല്മീ
ദുർവമോത്യഗ്നിരർശസ:
ഉദാവർത്തഭ്രമാഷ്ഠീലാ
പാർശ്വരുഗ്വാതരോഗിണ:
ഋതേ വിഷഗരാജീർണ്ണ
വിരുദ്ധാഭ്യവഹാരത: "
.
ഗർഭിണിയേയും , രൂക്ഷശരീരമുള്ള
വനേയും, വിശപ്പുള്ളവനേയും , നിത്യ
ദു:ഖിതനേയും , ബാലൻ , വൃദ്ധൻ , കൃ
ശൻ , സ്ഥൂലൻ , ഹൃദ്രോഗി ,ക്ഷതമുള്ള
വൻ ,ദുർബലൻ ഇവരേയും നിർത്താതെ
ഛർദ്ദിച്ചു കൊണ്ടിരിക്കുന്നവനേയും , 
പ്ലീഹ ,തിമിരം ഈ രോഗമുള്ളവരേയും
കൃമികോഷ്ഠരേയും , ഉദ്ഗാരം , ഊർദ്ധ്വ
ഗരക്തപിത്തം ഇവയുള്ളവരേയും,
വസ്തി ചെയ്തിരിക്കുന്നവനേയും , 
മൂത്രാഘാതം , ഉദരരോഗം, ഗുല്മം 
ഇവയുള്ളവരേയും ഛർദ്ദിപ്പിക്കാൻ
പ്രയാസമുള്ളവനേയും , അത്യഗ്നിയു
ള്ളവനേയും , അർശസ് , ഉദാവർത്തം ,
ഭ്രമം , അഷ്ഠീല , പാർശ്വവേദന , വാത
രോഗം ഇവയുള്ളവരേയും വിഷം , ഗരം ,
അജീർണ്ണം , വിരുദ്ധാന്നഭോജനം ഇതൊ
ന്നുമില്ലാത്തപക്ഷം ഛർദ്ദിപ്പിക്കരുത് .

Comments