സ്നിഗ്ദ്ധമാക്കി ശോധനം ചെയ്യണം

मांसला मेदुरा भूरिश्लेष्माणो विषमाग्नयः।
स्नेहोचिताश्च ये स्नेह्यास्तान् पूर्वं रूक्षयेत्ततः।37
संस्नेह्य शोधयेदेवं स्नेहव्यापन्न जायते।
अलं मलानीरयितुं स्नेहाश्चासात्म्यतां गतः।"38
( अ हृ सू स्नेहविधिमध्यायं ) 

" മാംസളാ മേദുരാ ഭൂരി
ശ്ലേഷ്മാണോ വിഷമാഗ്നയഃ 
സ്‌നേഹോചിതാശ്ച യേ സ്‌നേഹ്യാ
സ്താൻ പൂർവം രൂക്ഷയേത്തതഃ
സംസ്നേഹ്യ ശോധയേദേവം 
സ്നേഹവ്യാപന്ന ജായതേ
അലം മലാനീരയിതും സ്‌നേഹാശ്ചാസാത്മ്യതാം ഗതഃ "

മാംസം , മേദസ്സ് , കഫം ഇവ വർദ്ധി
ച്ചിരിക്കുന്നവർക്കും വിഷമാഗ്നിയോട്
കൂടിയവർക്കും സ്നേഹശീലികൾക്കും
സ്നേഹനം വേണ്ടിവരികിൽ ആദ്യം
രൂക്ഷണം പ്രയോഗിച്ച് അതിന് ശേഷം
സ്നിഗ്ദ്ധമാക്കി ശോധനം ചെയ്യണം.
ഇങ്ങനെ ചെയ്താൽ സ്നേഹവ്യാപത്ത്
ഉണ്ടാകില്ല. അസാത്മ്യമായിരിക്കുന്ന
ആ സ്നേഹം മലങ്ങളെ ഇളക്കിപ്പോക്കു
ന്നതിന് സമർത്ഥമാകയും ചെയ്യും.

Comments