വായുവിൽ സ്വേദം നല്ലത്

आमाशयगते वायौ कफे पक्वाशयाश्रिते॥१३
रूक्षपूर्वं तथा स्निग्धपूर्वं स्थानानुरोधतः।
अल्पं वङ्‌क्षणयोः स्वल्पं दृङ्‌मुष्कहृदये न वा॥१४
( अ हृ सू स्वेदविधि )

" ആമാശയഗതേ വായൗ 
കഫേ പക്വാശയാശ്രിതേ
രുക്ഷപൂർവം തഥാ സ്നിഗ്ദ്ധ
പൂർവം സ്ഥാനാനുരോധതഃ 
അല്പം വംക്ഷണയോഃ, സ്വല്പം ദൃങ്മുഷ്കഹൃദയേ ന വാ ."

ആമാശയഗതമായ വായുവിൽ
രൂക്ഷസ്വേദനാനന്തരം സ്നിഗ്ദ്ധ
സ്വേദം ചെയ്യണം. പക്വാശയത്തെ
ആശ്രയിച്ചു കോപിച്ചാൽ ആദ്യം
സ്നിഗ്ദ്ധ സ്വേദം ചെയ്തിട്ട് പിന്നെ
രൂക്ഷസ്വേദവും സ്ഥാനത്തെ അനു
സരിച്ച് ചെയ്യേണ്ടതാണ്. . വംക്ഷണ
ങ്ങൾ വിയർപ്പിക്കേണ്ടതായി വന്നാ
ൽ അല്പമായിട്ടേ പാടുള്ളൂ. കണ്ണിലും
വൃഷണങ്ങളിലും ഹൃദയത്തിലും വി
യർപ്പിക്കുന്നത് വളരെ കുറച്ച് ചെയ്യേ
ണ്ടതാണ്. കഴിയുന്നതും വിയർപ്പിക്കാ
തിരിക്കുന്നതാണ് നല്ലത്.

Comments