Random Post

ചിറ്റരത്ത - Alpinia Calcarate Rox

ചിറ്റരത്ത

ദുര്‍ബല കാണ്ഡമുള്ള ഒരു കുറ്റിച്ചെടിയാണ് ചിറ്റരത്ത. ആല്‍പിനിയ കാല്‍കറേറ്റ (Alpinia Calcarate Rox.) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഇതിനെ ഇംഗ്ലീഷില്‍ ഗ്രേറ്റര്‍ (Greater)എന്നാണ് പറയുക. മഞ്ഞളിന്റെ വര്‍ഗ്ഗത്തില്‍ പെട്ട ഈ സസ്യത്തിന് പ്രകന്ദം ഉണ്ടാകാറുണ്ട്. ഇലയ്ക്കും കിഴങ്ങിനും നല്ല ഗന്ധവും പൂവുകള്‍ക്ക് വെള്ളനിറവുമാണ്. ഇതിന്റെ ഇലകള്‍ നീണ്ടു കൂര്‍ത്തതാണ്. ആയുര്‍വേദ വിധിപ്രകാരം ദഹനശക്തിയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നതാണ്. തീക്ഷ്ണഗുണപ്രദാനവും തിക്തരസദായകവുമാണിതിന്. ഇതിന്റെ പ്രകന്ദമാണ് ഔഷധയോഗ്യഭാഗം. ഇതു പൊടിച്ചാണ് രാസ്നാദിപ്പൊടിയുണ്ടാക്കുന്നത്. വായു-കഫദോഷങ്ങളെ ശമിപ്പിക്കുന്ന ഇത് വാതരോഗങ്ങള്‍ക്കെതിരായ ഗുണവിശേഷങ്ങള്‍ നിരവധിയാണ്. ചിറ്റരത്ത വിധിപ്രകാരം ചേര്‍ത്തുണ്ടാക്കുന്ന നെയ്യ്, കഷായം എന്നിവ സേവിക്കുന്നത് വാതരോഗങ്ങളെ മാറ്റും. പീനസം, ജലദോഷം ഇവ സ്ഥിരമായുണ്ടാകുന്ന കുട്ടികള്‍ക്ക് കുളിച്ച് തലതോര്‍ത്തിയ ശേഷം ഒരു നുള്ള് രാസ്നാദി നെറുകയില്‍തിരുമ്മിയാല്‍ അസുഖം വരില്ല. കഫഹര ഔഷധമാണ് രാസ്നാദിപ്പൊടി. ഒരു നുള്ള് ചൂര്‍ണ്ണം തേനില്‍ ചാലിച്ച് മൂന്നുനേരം വീതം കഴിച്ചാല്‍ കഫക്കെട്ട് മാറുന്നതാണ്.


Post a Comment

0 Comments