പഞ്ചകർമ്മങ്ങൾ വർജ്ജിക്കപ്പെടേണ്ടവരാകുന്നു

प्रसक्तवमथोः पूर्वे प्रायेणामज्वरोऽपि च।
धूमान्तैः कर्मभिर्वर्ज्याः, सर्वैरेव त्वजीर्णिनः॥ "७
( अ. हृ सू. वमन विरेचन विधि )

" പ്രസക്തവമഥോഃ പൂർവേ 
പ്രായേണാമജ്വരോപി ച 
ധൂമാന്തൈഃ കർമ്മഭിർവർജ്യാഃ
സർവൈരേവ ത്വജീർണിനഃ "

പ്രസക്തവമഥുവിന്റെ മുമ്പിൽ പറഞ്ഞ
അവമ്യന്മാരും ( ഗർഭിണി , രൂക്ഷൻ , വിശപ്പുള്ളവൻ , നിത്യദു:ഖിതൻ , 
ബാലൻ , വൃദ്ധൻ , കൃശൻ , സ്ഥൂലൻ , ഹൃദ്രോഗി ,ക്ഷതമുള്ളവൻ ,ദുർബലൻ 
ഇവരും ) മിക്കവാറും ആമജ്വരവും
ധൂമപാനം വരെയുള്ള കർമ്മങ്ങളാൽ
( വമന വിരേചന വസ്തി നസ്യ ധൂമ
ങ്ങൾ ) വർജ്ജിക്കപ്പെടേണ്ടവരാകുന്നു.
അജീർണ്ണ രോഗികൾ സർവ്വ കർമ്മങ്ങ
ളാലും വർജ്യരാകുന്നു.

Comments