പേയയും വിലേപിയും

"पेयां विलेपीमकृतं कृतं च
यूषं रसं त्रीनुभयं तथैकम्‌।
क्रमेण सेवेत नरोऽन्नकालान्‌
प्रधानमध्यावरशुद्धिशुद्धः॥२९
( अ. हृ सू. वमन विरेचन विधि )

"പേയാം വിലേപീമകൃതം കൃതം ച
യൂഷം രസം ത്രീനുഭയം തഥൈകം.
ക്രമേണ സേവേത നരോന്നകാലാൻ
പ്രധാനമധ്യാവരശുദ്ധിശുദ്ധഃ "

പ്രധാനശുദ്ധികൊണ്ടും മദ്ധ്യശുദ്ധി
കൊണ്ടും അവരശുദ്ധികൊണ്ടും
ശോധനം ചെയ്തിരിക്കുന്നവർ
പേയയും വിലേപിയും താളിക്കാതെ
യും താളിച്ചും കറിയാക്കി വെച്ചെടു
ത്ത ധാന്യയൂഷവും അപ്രകാരമുള്ള
മാംസരസവും ക്ര‌മേണ മൂന്നും ,
രണ്ടും , ഒന്നും അന്നകാലങ്ങൾ
മുഴുവനും ഭുജിച്ചു കൊള്ളണം.

Comments