ജഠരാഗ്നി പേയാദി ക്രമം കൊണ്ട് ദീപ്തിയെ പ്രാപിക്കും

यथाऽणुरग्निस्तृणगोमयाद्यैः
सन्धुक्ष्यमाणो भवति क्रमेण।
महान्‌ स्थिरः सर्वपचस्तथैव
शुद्धस्य पेयादिभिरन्तराग्नि:॥" ३०
( अ. हृ सू. वमन विरेचन विधि )

" യഥാണുരഗ്നിസ്തൃണഗോമയാദ്യൈ:
സന്ധുക്ഷ്യമാനോ ഭവതി ക്രമേണ 
മഹാൻ സ്ഥിര: സർവപചസ്തഥൈവ
ശുദ്ധസ്യ പേയാദിഭിരന്തരാഗ്നി:"

ഉണങ്ങിയ പുല്ലും , ഉണങ്ങിയ ചാണക
വുമിട്ട് ചെറുതായ അഗ്നിയെ ക്രമേണ
വർദ്ധിപ്പിച്ച് സ്ഥിരമാക്കിത്തീർത്ത് 
എല്ലാത്തിനേയും പചിപ്പിക്കുന്നതിന്
സമർത്ഥമാക്കിത്തീർക്കുന്നതു പോ
ലെ , ശോധനം ചെയ്തവന്റെ ജഠരാ
ഗ്നി പേയാദി ക്രമം കൊണ്ട് ദീപ്തിയെ പ്രാപിക്കുകയും ക്രമേണ വർദ്ധിക്കുക
യും സ്ഥിരമായി ഭവിക്കുകയും സർവ്വ
ത്തെ പചിപ്പിക്കുന്നതിന് സമർത്ഥമാ
യിത്തീരുകയും ചെയ്യുന്നു.

Comments