വിരേചനം

" कषायमधुरैः पित्ते विरेकः, कटुकैः कफे।
स्निग्धोष्णलवणैर्वायौ अप्रवृत्तौ तु पाययेत्‌॥३५॥
उष्णाम्बु, स्वेदयेदस्य पाणितापेन चोदरम्‌।" 
( अ. हृ सू. वमन विरेचन विधि )

" കഷായമധുരൈഃ പിത്തേ 
വിരേകഃ, കടുകൈഃ കഫേ
സ്നിഗ്ദ്ധോഷ്ണലവണൈർവായൌ അപ്രവൃത്തൌ തു പായയേൽ
ഉഷ്ണാംബു, സ്വേദയേദസ്യ 
പാണിതാപേന ചോദരം."

പിത്തത്തിൽ കഷായമധുരങ്ങളായിരി
ക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള 
വിരേചനം ഹിതമാകുന്നു. കഫത്തിൽ
കടുരസങ്ങളായ ഔഷധങ്ങൾ കൊണ്ടും
വായുവിൽ സ്നിഗ്ദ്ധോഷ്ണ ലവണ
ദ്രവ്യങ്ങൾ കൊണ്ടും വിരേചനം ചെയ്യേ
ണ്ടതാണ്. മേൽ പ്രകാരമുള്ള ഔഷധ
ങ്ങൾ സേവിച്ചിട്ടും ശരിയായ വിരേചനം
ഇല്ലെങ്കിൽ ചൂട് വെള്ളം കുടിപ്പിക്കുക
യും ഉള്ളംകൈ ചൂട് പിടിപ്പിച്ച് വയർ 
തലോടി വിയർപ്പിക്കുകയും വേണം.

Comments