Random Post

വിരേചനത്തിന് അർഹരല്ലാത്തവർ

" विरेकसाध्या गुल्मार्शोविस्फोटव्यङ्गकामलाः।
जीर्णज्वरोदरगरच्छर्दिप्लीहहलीमकाः॥८
विद्रधिस्तिमिरं काचः स्यन्दः पक्वाशयव्यथा।
योनिशुक्राश्रया रोगाः कोष्ठगाः कृमयो व्रणाः॥९
वातास्रमूर्ध्वगं रक्तं मूत्राघातः शकृद्‌ग्रहः।
वाम्याश्च कुष्ठमेहाद्याः न तु रेच्या नवज्वरी॥१०
अल्पाग्न्यधोगपित्तास्रक्षतपाय्वतिसारिणः।
सशल्यास्थापितक्रूरकोष्ठातिस्निग्धशोषिणः॥ "११
( अ. हृ सू. वमन विरेचन विधि )

" വിരേകസാധ്യാ ഗുല്മാർശോ
വിസ്ഫോടവ്യംഗകാമലാഃ 
ജീർണ്ണജ്വരോദരഗരച്ഛർദ്ദി
പ്ലീഹഹലീമകാഃ
വിദ്രധിസ്തിമിരം കാചഃ 
സ്യന്ദഃ പക്വാശയവ്യഥാ 
യോനിശുക്ലാശ്രയാ രോഗാഃ 
കോഷ്ഠഗാഃ കൃമയോ വ്രണാഃ
വാതാസ്രമൂർദ്ധ്വഗം രക്തം 
മൂത്രഘാതഃ ശകൃദ്ഗ്രഹഃ 
വമ്യാശ്ച കുഷ്ഠമേഹാദ്യാഃ 
ന തു രേച്യാ നവജ്വരീ
അല്പാഗ്ന്യധോഗപിത്താസ്ര
ക്ഷതപായ്വതിസാരിണഃ 
സശല്യാസ്ഥാപിതക്രൂര
കോഷ്ഠാതിസ്നിഗ്ദ്ധശോഷിണഃ "

ഗുല്മം , അർശസ്സ് , വിസ്ഫോടം ,
വ്യംഗം ,കാമല , ജീർണ്ണജ്വരം , ഉദരം , 
ഗരം , ഛർദ്ദി , പ്ലീഹ , ഹലീമകം , വിദ്ര
ധി , തിമിരം , കാചം , അഭിഷ്യന്ദം , പ
ക്വാശയവ്യഥാ , യോനിരോഗം , ശുക്ല
ദോഷം , കോഷ്ഠാശ്രയകൃമി , വ്രണം ,
വാതശോണിതം , ഊർദ്ധ്വഗരക്തപി
ത്തം , മൂത്രാഘാതം , മലബന്ധം ഇവ
യും, വമനാർഹങ്ങളായ കുഷ്ഠം , മേ
ഹം തുടങ്ങിയ രോഗങ്ങളും വിരേക
സാദ്ധ്യങ്ങളാകുന്നു .
നവജ്വരി വിരേചനാർഹനല്ല. അഗ്നിമാ
ന്ദ്യം , അധോഗരക്തപിത്തം , ഗുദത്തി
ൽ മുറിവ് , അതിസാരം ഇവയുള്ളവരും
കോഷ്ഠത്തിൽ ശല്യമിരിക്കുന്നവരും ,
കഷായവസ്തി ചെയ്തിരിക്കുന്നവരും,
ക്രൂരകോഷ്ഠന്മാരും , അതിസ്നിഗ്ദ്ധ
ന്മാരും , ശോഷിച്ചവരും വിരേചനത്തി
ന് അർഹരല്ല.

Post a Comment

0 Comments