ശോധനൗഷധം കുറഞ്ഞ അളവിൽ സേവിക്കേണ്ടതാണ്.

" दुर्बलः शोधितः पूर्वमल्पदोषाः कृशो नरः।४७
अपरिज्ञातकोष्ठश्च पिबेन्मृद्वल्पमषौधम्।
वरं तदसकृत्पीतमन्यथा संशयावहम्। "४८
( अ. हृ सू. वमनविरेचन विधि )

" ദുർബലഃ ശോധിതഃ പൂർവ-
-മല്പദോഷഃ കൃശോ നരഃ 
അപരിജ്ഞാതകോഷ്ഠശ്ച 
പിബേന്മൃദ്വല്പമഷൗധം
വരം തദസകൃൽപീത-
-മന്യഥാ സംശയാവഹം."

ദുർബലനും , ദോഷം അല്പമുള്ളവനും ,
കൃശനും , മുമ്പ് ശോധനം ചെയ്തിട്ടില്ലാ
ത്തതിനാൽ കോഷ്ഠസ്ഥിതി - ക്രൂര
മദ്ധ്യ മൃദു കോഷ്ഠം - അറിയാൻ
കഴിയാത്തതിനാൽ അങ്ങനെയുള്ള
വനും മൃദുവായ ശോധനൗഷധം കുറ
ഞ്ഞ അളവിൽ സേവിക്കേണ്ടതാണ്.
അല്പമാത്രയായി പല പ്രാവശ്യമായി
കുടിച്ചാൽ അപായരഹിതവും വിരേ
ചനമുണ്ടാക്കുന്നതുമാകയാൽ മേൽ
പ്പറഞ്ഞവർക്ക് ഹിതവുമാകുന്നു.

" हरेत् बहूंश्चलान् दोषानल्पानल्पान् पुनः पुनः।
दुर्बलस्य मृदुद्रव्यैरल्पान् संशयमेत्तु तान् ।
क्लेशयन्ति चिरं ते हि हन्युर्वैनमनिर्ह्रताः।"
( अ. हृ सू. वमनविरेचन विधि )

"ഹരേൽ ബഹൂംശ്ചലാൻ ദോഷാൻ
അല്പാനല്പാൻ പുനഃ പുനഃ 
ദുർബലസ്യ മൃദുദ്രവ്യൈരല്പാൻ 
സംശയമേത്തു താൻ 
ക്ലേശയന്തി ചിരം തേ ഹി 
ഹന്യുർവൈനമനിർഹൃതാഃ."

ദുർബലന് ദോഷങ്ങൾ വർദ്ധിക്കുകയും
സ്വസ്ഥാനങ്ങളിൽ നിന്ന് ഇളകുകയും
ചെയ്താൽ അല്പാല്പങ്ങളായിട്ട് വീണ്ടും
വീണ്ടും മൃദുദ്രവ്യങ്ങളെക്കൊണ്ട് ശോധ
നം ചെയ്തു കളയണം . ദുർബലനായി
രിക്കുന്നവന്റെ ദോഷങ്ങൾ സ്വസ്ഥാന
ങ്ങളിൽ നിന്ന് ഇളകിയാലും ശമനൗഷ
ധം കൊണ്ട് ശമിപ്പിക്കണം. അല്ലെങ്കിൽ
അല്പാല്പമായിട്ടെങ്കിലും ശോധനം ചെ
യ്തു കളയുക തന്നെ വേണം. എന്തെ
ന്നാൽ ചലങ്ങളായ ദോഷങ്ങൾക്ക് മറ്റു 
പോംവഴിയില്ലാത്തതിനാൽ അത് അക
ത്ത് തങ്ങിനിന്ന് വളരെനാൾ രോഗിയെ ക്ലേശിപ്പിക്കും.രോഗിയെ മരണത്തിനിട
യാക്കിയെന്നും വരാം.

Comments