ഔഷധം തന്നെ ഛർദ്ദിച്ചു പോകുന്നതും വമനത്തിന്റെ അയോഗമാകുന്നു.

" हीनवेगः कणाधात्रीसिद्धार्थलवणोदकैः।
वमेत्पुनः पुनः तत्र वेगानामप्रवर्तनम्‌॥२३॥
प्रवृत्तिः सविबन्धा वा केवलस्यौषधस्य वा।
अयोगस्तेन निष्ठीवकण्डूकोठज्वरादयः॥" २४
( अ. हृ सू. वमन विरेचन विधि )

" ഹീനവേഗഃ കണാധാത്രി
സിദ്ധാർത്ഥലവണോദകൈഃ 
വമേത്പുനഃ പുനഃ തത്ര 
വേഗാനാമപ്രവർത്തനം
പ്രവൃത്തിഃ സവിബന്ധാ വാ 
കേവലസ്യൗഷധസ്യ വാ 
അയോഗസ്തേന നിഷ്ഠീവ
കണ്ഡൂകോoജ്വരാദയഃ "

വമനവേഗങ്ങൾ കുറഞ്ഞാൽ
തിപ്പലിയും നെല്ലിക്കയും കടുകും
ഇന്തുപ്പും ചേർത്ത വെള്ളം കുടിച്ച് 
പിന്നെയും പിന്നെയും ഛർദ്ദിക്കണം.
വേഗങ്ങൾ ഉത്ഭവിക്കാതിരിക്കുകയും
തടവോട് കൂടി ഉത്ഭവിക്കുകയും കേവ
ലമായ ഔഷധം തന്നെ ഛർദ്ദിച്ചു പോ
കുന്നതും വമനത്തിന്റെ അയോഗമാ
കുന്നു. അയോഗം നിമിത്തം കൂടെ
ക്കൂടെ തുപ്പുന്നു . കണ്ഡു , കോഠം , 
ജ്വരം തുടങ്ങിയവയും ഉണ്ടാകും.

Comments