ഛർദ്ദിയിൽ സമ്യഗ്യോഗമുണ്ടായാൽ

" सम्यग्योगेन वमितं क्षणमाश्वास्य पाययेत्‌।
धूमत्रयस्यान्यतमं स्नेहाचारमथादिशेत्‌॥ "२७
( अ. हृ सू. वमन विरेचन विधि )

" സമ്യഗ്യോഗേന വമിതം 
ക്ഷണമാശ്വാസ്യ പായയേൽ
ധൂമത്രയസ്യാന്യതമം 
സ്നേഹാചാരമഥാദിശേൽ ."

ഛർദ്ദിയിൽ സമ്യഗ്യോഗമുണ്ടായാൽ
ക്ഷണനേരം രോഗിയെ ആശ്വസിപ്പി
ച്ചിട്ട് സ്നിഗ്ദ്ധം , മദ്ധ്യം , തീക്ഷ്ണം 
എന്നു മൂന്നുതരം ധൂമമുള്ളതിൽ 
വിഹിതമായ ഒന്നിനെ വലിപ്പിക്കണം.
അതിന് ശേഷം സ്നേഹവിധിയിൽ
നിർദ്ദേശിച്ചിട്ടുള്ള പഥ്യക്രമങ്ങളെ
അനുഷ്ഠിപ്പിക്കണം.

" ततः सायं प्रभाते वा क्षुद्वान्‌ स्नातः सुखाम्बुना।
भुञ्जानो रक्तशाल्यन्नं भजेत्पेयादिकं क्रमम्‌॥"२८
( अ. हृ सू. वमन विरेचन विधि )

" തതഃ സായം പ്രഭാതേ വാ 
ക്ഷുദ്വാൻ സ്നാതഃ സുഖാംബുനാ 
ഭുഞ്ജാനോ രക്തശാല്യന്നം 
ഭജേത്പേയാദികം ക്രമം."

അനന്തരം അന്നു വൈകുന്നേരമോ
പിറ്റേ ദിവസം രാവിലെയോ വമിതന്
വിശപ്പു തോന്നിയാൽ ചെറു ചൂടുള്ള
വെള്ളത്തിൽ കുളിച്ച് ചെന്നെല്ലരി
ക്കഞ്ഞി ആഹാരമാക്കി പേയാദി 
ക്രമത്തെ അനുഷ്ഠിക്കണം.

Comments